ആര്‍സി ബുക്കടക്കം ക്യു ആര്‍ കോഡ് രൂപത്തിലാക്കം; എംപരിവാഹന്‍ ആപ്പിനെ കുറിച്ച് വാഹനം ഓടിക്കുന്നവര്‍ ഉറപ്പായും അറിഞ്ഞിരിക്കണം എംവിഡി
Kerala

ആര്‍സി ബുക്ക് അടക്കം ക്യു ആര്‍ കോഡ് രൂപത്തിലാക്കാം; വാഹനം ഓടിക്കുന്നവര്‍ എംപരിവാഹന്‍ ആപ്പിനെ അറിഞ്ഞിരിക്കണം

ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ വിര്‍ച്ച്വല്‍ ഡോക്യുമെന്റുകളായി ആര്‍സി ബുക്കും ലൈസന്‍സും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം, വാഹന പരിശോധനയില്‍ ഇത് കാണിച്ചാല്‍ മതിയാകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എംപരിവാഹന്‍ ആപ്പിന്റെ സേവനങ്ങളെ കുറിച്ച് ബോധവത്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനസംബന്ധമായതും, ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍, എഐ കാമറ ഫൈന്‍ എന്നിവ അടക്കം എളുപ്പത്തില്‍ ആപ്പിലൂടെ ചെയ്യാന്‍ സാധിക്കുമെന്നും എംവിഡി കുറിപ്പില്‍ പറയുന്നു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ വിര്‍ച്ച്വല്‍ ഡോക്യുമെന്റുകളായി ആര്‍സി ബുക്കും ലൈസന്‍സും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. വാഹന പരിശോധനയില്‍ ഇത് കാണിച്ചാല്‍ മതിയാകും. ഒറിജിനല്‍ രേഖകള്‍ ക്യു ആര്‍ കോഡ് രൂപത്തില്‍ സ്റ്റിക്കറായും സൂക്ഷിക്കാം. രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുന്‍പ് തന്നെ ആയത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ നല്‍കുമെന്നും എംവിഡി വീഡിയോ ഉള്‍പ്പെടെയുള്ള പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ്

ഏകദേശം 5 കോടിയിലധികം ആളുകള്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത NextGen mParivahan ആപ്പ് വാഹനസംബന്ധമായതും, ലൈസന്‍സ് സംബന്ധമായതും ആയ സര്‍വ്വീസുകള്‍ ചെയ്യാന്‍ സാധിക്കുന്നതും, Al കാമറ ഫൈന്‍ അടക്കം അടക്കാന്‍ സാധിക്കുന്നതുമായ വളരെ ലളിതമായുപയോഗിക്കാന്‍ സാധിക്കുന്നതുമായ ഒരു ആപ്പ് ആണ്.

നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സോ വാഹനമോ ഉണ്ടോ എന്നാല്‍ നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യേണ്ട ഒരു മൊബൈല്‍ ഫോണ്‍ ആപ്പിനെ ക്കുറിച്ചാണ് ഈ വീഡിയോ വാഹനത്തില്‍ രേഖകള്‍ സൂക്ഷിക്കേണ്ടതുണ്ടോ ഉണ്ട് എന്നാണ് ഉത്തരം എന്നാല്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ വിര്‍ച്ച്വല്‍ ഡോക്യുമെന്റുകള്‍ ആയി ആര്‍സി ബുക്കും ലൈസന്‍സും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനും വാഹന പരിശോധനയില്‍ അത് കാണിച്ചാല്‍ മതിയാകുന്നതാണ് ഒറിജിനല്‍ രേഖകള്‍ കയ്യില്‍ കരുതണം എന്നില്ല മാത്രവുമല്ല അത് ക്യു ആര്‍ കോഡ് രൂപത്തില്‍ സ്റ്റിക്കറായി സൂക്ഷിക്കാവുന്നതുമാണ് ഇങ്ങനെ രൂപത്തില്‍ ആര്‍സി ബുക്ക് ലൈസന്‍സ് സൂക്ഷിച്ചു കഴിഞ്ഞാല്‍ പ്രസ്തുത രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുന്‍പ് തന്നെ ആയത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ മെസ്സേജ് പ്രസ്തുത ആള്‍ക്ക് ലഭിക്കുന്നതും ആണ് വാഹനത്തിന്റെ രേഖകള്‍ അവസാനിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നങ്ങളിലേക്ക് പോകുന്നത് തടയുന്നതിനും ഇത് സഹായകരമാണ് ...

വാഹനം സംബന്ധമായ ട്രാന്‍സ്ഫര്‍ ഓഫ് ഓണര്‍ഷിപ്പ് , ഹൈപ്പോക്കേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നതും എന്റര്‍ ചെയ്യുന്നതും കണ്ടിന്യൂ ചെയ്യുന്നതും ഡ്യൂപ്ലിക്കേറ്റ് ആര്‍സി എന്‍ ഓ സി , ആര്‍സി പാര്‍ട്ടിക്കുലേഴ്സ് എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ആപ്ലിക്കേഷന്‍ ഡിസ്‌പോസ് ചെയ്യുന്നതിനും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഫീസ് വെരിഫിക്കേഷന്‍, ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് എന്നിവ പരിശോധിക്കുന്നതിനും ഇതില്‍ സാധിക്കുന്നതാണ്.

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ പേര് തിരുത്തല്‍ അഡ്രസ്സ് മാറ്റം ലൈസന്‍സ് പാര്‍ട്ടിക്കുലേഷന്‍ അപേക്ഷിക്കുക ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റിന് അപേക്ഷിക്കുക ആയതിന്റെ ഫീസ് അടയ്ക്കുകയും ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്നതിനും എല്ലാ അപേക്ഷകളുടെയും സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ഇതുവഴി സാധ്യമാകുന്നതാണ്.

നമ്മുടെ വാഹനത്തിന് ഏതെങ്കിലും കേസുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും ആയത് തീര്‍പ്പാക്കുന്നതിനും പാര്‍ക്കിംഗ് സംബന്ധിച്ചോ അപകടത്തിന് കാരണമായതോ ആയ മറ്റ് വാഹനങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും വാങ്ങാന്‍ ഉദ്ദേശിക്കുന്ന സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ ഹിസ്റ്ററി പരിശോധിക്കുന്നതിനും ഏതെങ്കിലും കേസുകള്‍ നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിനും എല്ലാം ഈ ആപ്ലിക്കേഷന്‍ സഹായകരമായ ഒന്നാണ്.

ഇംഗ്ലീഷ് ഹിന്ദി മലയാളം തമിഴ് ബംഗാളി ഗുജറാത്തി എന്നീ ഭാഷകളിലും ലഭ്യമാകുന്ന ഈ ആപ്പ് വളരെ എളുപ്പത്തില്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് മൊബൈലില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതിനെ കുറിച്ചുള്ള വീഡിയോ ഇതിനുമുമ്പ് ഈ പേജില്‍ തന്നെ ഇട്ടിട്ടുള്ളതാണ് ആയതിന്റെ ലിങ്ക് ഇവിടെ കമന്റ് ബോക്‌സില്‍ നല്‍കിയിട്ടുണ്ട് ...

അഞ്ചു കോടിയിലധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആപ്പാണ് എം പരിവാഹന്‍ ആപ്പ് വാഹന സംബന്ധമായ എല്ലാ കാര്യങ്ങളും ലളിതമായി നിര്‍വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയും ഇന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യുക ചൂഷണങ്ങളില്‍ നിന്ന് മുക്തി നേടൂ ...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

'ദോശ' കല്ലിൽ ഒട്ടിപ്പിടിക്കുന്നുണ്ടോ? ഈ 3 വഴികൾ പരീക്ഷിക്കൂ!

ട്രെയിനുകളുടെ ബാറ്ററി മോഷ്ടിച്ച് വില്‍പ്പന; ഒരുവര്‍ഷത്തിനിടെ 134 ബാറ്ററികള്‍ കവര്‍ന്നു; അഭിഭാഷകന്‍ അറസ്റ്റില്‍

4,410 കിലോ ഭാരം, ആശയവിനിമയ ഉപഗ്രഹവുമായി 'ബാഹുബലി' ഇന്ന് കുതിച്ചുയരും; ചരിത്രനിമിഷത്തിന് ഉറ്റുനോക്കി രാജ്യം

SCROLL FOR NEXT