ആലപ്പുഴ; കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട ഐക്യത്തറ വീട്ടിൽ മുരളി – ആശ ദമ്പതികളുടെ മകൻ ബാലമുരളിയാണ് (15) മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ആറു സുഹൃത്തുക്കൾക്കൊപ്പമാണ് ബാലു പുറക്കാട് തൈച്ചിറ കന്നിട്ടക്കടവിനു വടക്ക് ടിഎസ് കനാലിൽ കുളിക്കാനിറങ്ങിയത്. കനാലിന് കുറുകെ ഇടയാടിച്ചിറയിലേക്ക് നീന്തുന്നതിനിടെ കുട്ടി മുങ്ങിത്താഴുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഉടനെ ബാലമുരളിയെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates