Sisa Thomas 
Kerala

'ശാസ്ത്രജ്ഞ എന്നല്ലേ ഭാവം? ഒരു പേറ്റന്റ് ഇതുവരെ എടുത്തിട്ടുണ്ടോ?; വിസി ആയിരിക്കാന്‍ സിസ തോമസിന് എന്ത് യോഗ്യത'

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംഘിവല്‍ക്കരിക്കാനുള്ള ഉപകരണങ്ങളിലൊന്ന് മാത്രമാണ് നിങ്ങള്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: സിസ തോമസ്, ഒരു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരിക്കുവാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ തോമസ് ഐസക്. ഇന്ത്യയിലുടനീളം സംഘികള്‍ നിയമിച്ചുകൊണ്ടിരിക്കുന്ന വൈസ് ചാന്‍സലര്‍മാര്‍ക്ക് നിര്‍ബന്ധമായുള്ള ഒറ്റ യോഗ്യതയേയുള്ളൂ- സംഘപരിവാറിനോടുള്ള വിധേയത്വം. നിങ്ങള്‍ക്കും അത്രയേയുള്ളൂവെന്ന് തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'സംഘികള്‍ കേരളത്തില്‍ വൈസ് ചാന്‍സലര്‍മാരായും ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളായും നിയമിച്ചിട്ടുള്ള വിദ്വാന്മാരുടെ മുഴുവന്‍ അക്കാദമിക് ഓഡിറ്റ് ചെയ്യും. സിസ തോമസിന്റേത് ആദ്യത്തേത് ആകട്ടെ. ശാസ്ത്രജ്ഞ എന്നല്ലേ ഭാവം? ഒരു പേറ്റന്റ് ഇതുവരെ എടുത്തിട്ടുണ്ടോ? രണ്ടെണ്ണത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നാകും മറുപടി. അതും സഹഉടമസ്ഥതയില്‍. പേറ്റന്റിന് അപേക്ഷിക്കുന്നതും ലഭിക്കുന്നതും രണ്ടാണ്. നിങ്ങളുടെ പേരില്‍ ഒരു പേറ്റന്റ് പോലുമില്ല എന്നതാണ് സത്യം.

എത്ര പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്? 8 പുസ്തകങ്ങള്‍ എന്നാണ് അവകാശവാദം. 7 ഉം മറ്റുള്ളവര്‍ എഴുതിയ പ്രബന്ധ സമാഹാരങ്ങളുടെ സഹ എഡിറ്റര്‍ എന്ന സ്ഥാനമാണ്. 8-ാമത്തേത് തയ്യാറായി വരുന്നേയുള്ളൂ. പ്രസിദ്ധീകരിച്ച 7 പുസ്തകങ്ങളുടെയും പ്രസാധകര്‍ IntechOpen ആണ്. ഇതൊരു ഓപ്പണ്‍ അക്‌സസ് (open access) പ്രസാധകരാണ്. ഒന്നുപോലും അച്ചടിച്ച പുസ്തകമല്ല. പിയര്‍ റിവ്യൂ (peer review) ഉണ്ടെന്നാണ് വയ്പ്പ്. പക്ഷേ, ശാസ്ത്രലോകത്ത് ഇത് നിലവാരം പുലര്‍ത്തുന്നതോ, ഉയര്‍ന്ന അംഗീകാരമുള്ളതോ ആയ Springer, Elsevier, IEEE പോലുള്ള ഒരു മുഖ്യധാരാ പ്രസാധകരല്ല. വളരെ ഉയര്‍ന്ന ഫീസ് വാങ്ങി (ഒരു അധ്യായത്തിന് 1000-2000 ഡോളര്‍ വീതം) പബ്ലിഷ് ചെയ്യുന്ന പാരമ്പര്യമാണ് അവര്‍ക്കുള്ളത്. ഒരു പുസ്തകം പോലും ഈ സ്ഥാപനത്തിന് പുറത്ത് സിസ തോമസിന് ഇല്ലായെന്നുള്ളത് അവര്‍ക്കെതിരെയുള്ള ഏറ്റവും വലിയ അക്കാദമിക് ബ്ലാക്ക് മാര്‍ക്കാണ്.

സംസ്‌കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആകാന്‍ സംസ്‌കൃതത്തിന്റെ ബാലപാഠമോ ദര്‍ശനമോ സാഹിത്യമോ കലയോ എന്തെങ്കിലും ഒന്നില്‍ പ്രാവീണ്യം വേണ്ടേ? സംസ്‌കൃതത്തിന്റെ അക്ഷരമാലപോലും അറിയാത്ത നിങ്ങള്‍ക്ക് എന്ത് യോഗ്യത?, ശരിയാണ്. നിങ്ങള്‍ എഞ്ചിനീയറിംഗ് കോളജില്‍ അധ്യാപികയും പ്രൊഫസറും പ്രിന്‍സിപ്പലും ആയിട്ടുണ്ട്. വൈസ് ചാന്‍സലര്‍ ആകാനുള്ള അക്കാദമിക് യോഗ്യതയല്ല ഇത്. നാണമില്ലേ അര്‍ഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും അച്ചടക്കത്തെയും കുറിച്ച് ഗീര്‍വാണം മുഴക്കാന്‍?. നിങ്ങളുടെ ഏക ക്വാളിഫിക്കേഷന്‍ സംഘപരിവാര്‍ ദാസ്യം മാത്രം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംഘിവല്‍ക്കരിക്കാനുള്ള ഉപകരണങ്ങളിലൊന്ന് മാത്രമാണ് നിങ്ങള്‍. അതിനുവേണ്ടി സ്വന്തം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കള്ളസാക്ഷ്യം പറയുന്ന അധ്യാപികയാണ് നിങ്ങള്‍. വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കാന്‍ ഗൂഡാലോചന നടത്തുന്നവരാണ് നിങ്ങള്‍.

ലോകമെമ്പാടും ആര്‍ത്തലയ്ക്കുന്ന വിദ്യാര്‍ത്ഥി സമരങ്ങള്‍ നോക്കൂ. പോട്ടേ, അത്രയ്ക്ക് വായനാശീലമൊന്നും ഉണ്ടാകണമെന്നില്ല. ചുരുങ്ങിയത് ജന്തര്‍ മന്തര്‍ 1.0 ന്റെയും ജന്തര്‍ മന്തര്‍ 2.0 ന്റെയും ചുവരെഴുത്തുകളെങ്കിലും വായിക്കൂ. വിദ്യാര്‍ത്ഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്. അവരോടൊപ്പം ഞങ്ങളെല്ലാം ചേരാന്‍ പോവുകയാണ്. സമരം തുടങ്ങിയിട്ടേയുള്ളൂ'- തോമസ് ഐസക് കുറിപ്പില്‍ പറയുന്നു.

Dr.TM Thomas Isaac Against Sisa Thomas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബാബറി മസ്ജിദാണ് ഹൃദയത്തില്‍; സിഖ് കലാപത്തെ കുറിച്ച് എഴുതിയത് തെറ്റ്; ബോഫോഴ്‌സിനെ കുറിച്ച് മിണ്ടാട്ടമില്ല'

'ഒരു സൂപ്പര്‍സ്റ്റാര്‍ വളര്‍ന്നുവരുന്നു; ഇവന്‍ ഒരുനാള്‍ ഈ ഇന്‍ഡസ്ട്രി ഭരിക്കും'; നസ്ലെന് കയ്യടിച്ച് അറ്റ്‌ലീ

ഭാര്യ മരിച്ചപ്പോള്‍ രണ്ട് മക്കളും കുട്ടികള്‍, രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ലാലേട്ടനും ചോദിച്ചു; അന്ന് ഷാജികുമാര്‍ നല്‍കിയ മറുപടി

'ലോകത്തെവിടെയും പോകാം, അഞ്ച് വര്‍ഷത്തിനുള്ളില്‍ പാസ്‌പോര്‍ട്ടുകള്‍ ഇല്ലാതാകും'

'എക്സ്പ്രഷൻ ക്വീനിൽ നിന്ന് ആക്ഷൻ ക്വീനിലേക്ക്'; പരാതികളും ഒഴികഴിവുകളുമില്ല, നസ്രിയയെ പ്രശംസിച്ച് സ്റ്റണ്ട് ഡയറക്ടർ ചേതൻ ഡിസൂസ