പ്രതീകാത്മക ചിത്രം 
Kerala

സ്കൂൾ വിദ്യാർത്ഥിനിയെ ഉപയോ​ഗിച്ച് ലഹരിക്കടത്ത്; അയൽവാസി പിടിയിൽ

ലഹരിക്കടത്തും കച്ചവടവും നടത്തിയ സംഭവത്തിൽ നേരത്തെയും ഇയാൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിയെ ലഹരിക്കെണിയിൽ കുടുക്കിയ സംഭവത്തിൽ അയൽവാസി പിടിയിൽ. കോഴിക്കോടാണ് ഒൻപതാം ക്ലാസുകാരിയെ ലഹരിക്കടത്തിനായി ഇയാൾ ഉപയോ​ഗിച്ചത്. വർഷങ്ങളായി ഇയാൾ ലഹരിക്കടത്ത് നടത്തുന്നുണ്ട്. 

ലഹരിക്കടത്തും കച്ചവടവും നടത്തിയ സംഭവത്തിൽ നേരത്തെയും ഇയാൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. എംഡിഎംഎ അടക്കം കടത്തിയതിനായിരുന്നു നേരത്തെ പിടിയിലായത്. 

പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒരാളെ ഇപ്പോൾ പിടികൂടിയത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. കൂടുതൽ വിദ്യാർത്ഥിനികൾ കെണിയിൽപ്പെട്ടതായും സൂചനകളുണ്ട്. 

സംഭവത്തിൽ വിശദമായ മൊഴി ലഭിച്ച ശേഷമേ അറസ്റ്റ് അടക്കമുള്ളവയിലേക്ക് കടക്കൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകൾ വഴിയാണ് ലഹരിയിടപാടുകൾ നടന്നിട്ടുള്ളത്. 

ഇതുമായി ബന്ധപ്പെട്ട് വലിയൊരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നി​ഗമനം. അവരിലേക്ക് കൂടി അന്വേഷണമെത്താൻ ഇപ്പോൾ പിടികൂടിയ ആളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT