എസ് ആര്‍ ധന്യ file
Kerala

മദ്യപിച്ച് വാഹനം ഓടിച്ച കേസ്: ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ എസ് ആര്‍ ധന്യയുടെ ( ഹെലന്‍ ഓഫ് സ്പാര്‍ട്ട) ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കാസര്‍കോട്: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ എസ് ആര്‍ ധന്യയുടെ ( ഹെലന്‍ ഓഫ് സ്പാര്‍ട്ട) ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ മൂന്നുദിവസത്തെ പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കണം.

കഴിഞ്ഞ മാസം ദേശീയപാതയില്‍ കാസര്‍കോട് അണങ്കൂരിലായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ചതിനു ധന്യയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ ധന്യയുടെ കാര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടത് കണ്ടാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍, പൊലീസ് എത്തിയതോടെ കാര്‍ അമിതവേഗത്തില്‍ ഓടിച്ചുപോയി എന്നാണ് ആരോപണം. പിന്നീട് മംഗല്‍പാടി ബന്തിയോട് ഭഗവതി നഗറില്‍വച്ച് പൊലീസ് കാര്‍ പരിശോധിച്ചതോടെയാണ് ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ താന്‍ ബിയര്‍ കഴിച്ചിരുന്നതായി ധന്യ സമ്മതിച്ചിരുന്നു.

'വാഹനത്തില്‍ എംഡിഎംഎ ആയിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. ആളുകള്‍ തിരിച്ചറിയും എന്നതിനാലാണ് പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയത്. എന്നാല്‍ ഞാന്‍ ഒളിവിലാണെന്നും എന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും വാര്‍ത്ത കണ്ടു. വണ്ടിയില്‍ നിന്നും എംഡിഎംഎ പിടിച്ചെന്നും ചിലര്‍ പറയുന്നു. എന്നോട് ക്ഷമിക്കണം. ഒരു പരിപാടിക്കിടയില്‍ ഒരു ബിയര്‍ അടിച്ചിരുന്നു. വണ്ടി ഓടിക്കാന്‍ പാടില്ലായിരുന്നു. എന്റെ വീടിന്റെ മുന്നിലാണ് വാഹനം നിര്‍ത്തിയത്. മദ്യപിച്ചിരുന്നോയെന്ന് പൊലീസ് ചോദിച്ചു. അതെയെന്ന് സമ്മതിക്കുകയും ചെയ്തു. ഊതിയപ്പോള്‍ അത് തെളിയുകയും ചെയ്തു. കോടതിയില്‍ പെറ്റിയടച്ചാല്‍ മതിയെന്ന് വളരെ വ്യക്തമായി പറഞ്ഞു. ഞാനും കൂടി ആലോചിക്കേണ്ടതായിരുന്നു. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഖേദിച്ചിട്ട് കാര്യമില്ല. കാര്യങ്ങളുടെ ഗൗരവം പറഞ്ഞുതന്ന് പൊലീസ് പോയി. വാഹനം പിടിച്ചുകൊണ്ടുപോയിട്ടില്ല. ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. സ്പാര്‍ട്ട ഉപയോഗിച്ചത് മദ്യമല്ലെന്ന് ചിലരെങ്കിലും കമന്റ്ബോക്സില്‍ പറഞ്ഞിരുന്നു. 3,550 രൂപ കൊടുത്ത് ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ പരിശോധന നടത്തി. അയ്യപ്പ ബൈജുവൊന്നുമല്ല ഞാന്‍. ഇനി ആവര്‍ത്തിക്കില്ല. എന്റെ ഭാഗത്താണ് തെറ്റ്. അയാം വെരി വെരി സോറി'- സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ ധന്യ പറയുന്നു.

Drunk driving case: Helen of Sparta's license suspended

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി: ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

യാഥാസ്ഥിതികതയുടെ തടവറയിൽ നിന്ന് തന്ത്രത്തെ മോചിപ്പിച്ച താന്ത്രികാചാര്യൻ; വഴിമാറിയ ചിന്തകളുമായി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട്

നിപയില്‍ നിന്ന് പൂര്‍ണ മുക്തി; മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 43കാരന്‍ വീട്ടിലേക്ക് മടങ്ങി

വൈദ്യുതി കുടിശ്ശിക ഉണ്ടോ?, വന്‍ഇളവ് പ്രഖ്യാപിച്ച് കെഎസ്ഇബി; ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഒക്ടോബര്‍ 31 വരെ

മഴ ശക്തം: എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി