പ്രതീകാത്മക ചിത്രം 
Kerala

മദ്യലഹരിയില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ കത്തിവീശി ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്, അക്രമിയെ പിടികൂടി

ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കത്തിവീശുന്ന നിലയിലേക്ക് എത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മദ്യലഹരിയില്‍ ട്രെയിനില്‍ കത്തി വീശി യാത്രക്കാരന്റെ പരാക്രമം.വെള്ളിയാഴ്ച രാത്രി ബാംഗ്ലൂര്‍-പുതുച്ചേരി ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ആണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തു.

ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ കടന്ന് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം എത്തിയപ്പോഴാണ് യാത്രക്കാരനായ ഒരാള്‍ സഹയാത്രികനുനേരെ കത്തി വീശിയത്. അക്രമിയും പരിക്കേറ്റയാളും തമിഴ്നാട് സ്വദേശികളാണ്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കത്തിവീശുന്ന നിലയിലേക്ക് എത്തിയത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.

രണ്ടുപേര്‍ക്ക് പരിക്കേറ്റതോടെ മറ്റ് യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. പിന്നാലെയാണ് ആര്‍പിഎഫ് എത്തി അക്രമിയേയും ഒപ്പമുണ്ടായിരുന്ന ആളേയും കസ്റ്റഡിയില്‍ എടുത്തത്. തിരൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

Drunk man attacks passengers on train with knife; two injured, attacker arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT