പ്രതീകാത്മക ചിത്രം 
Kerala

മദ്യപിച്ച പൊലീസുകാരന്‍ ഓടിച്ച കാറിടിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്

മദ്യപിച്ച പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്


മാവേലിക്കര: മദ്യപിച്ച പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്. പന്തളം കുളനട കുറ്റിയില്‍ മഹാലക്ഷ്മി (30) എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടയ്ക്കാവ് ജങ്ഷനിലെ വളവില്‍ ഇന്നലെ വൈകീട്ടായിരുന്നു അപകടം. 

കുറത്തികാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ഈരേഴ വടക്ക് വിഷ്ണു വിഹാറില്‍ വിഷ്ണു (31) ആണ് കാര്‍ ഓടിച്ചിരുന്നത്. പുതിയകാവ് ഭാഗത്തേക്കു പോകുകയായിരുന്ന സ്‌കൂട്ടറില്‍ പിന്നാലെയെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം മുന്നോട്ടു നീങ്ങിയ കാര്‍ സമീപത്തെ ഇരുമ്പ് തൂണില്‍ ഇടിച്ചാണു നിന്നത്.

സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണ മഹാലക്ഷ്മിയെ സ്ഥലത്തെത്തിയ എസ്ഐ എസ് മിനുമോളുടെ നേതൃത്വത്തിലുള്ള പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. കാര്‍ ഓടിച്ചിരുന്ന വിഷ്ണു മദ്യപിച്ചിരുന്നതായി ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നു എഫ്ഐആറില്‍  രേഖപ്പെടുത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT