പ്രതീകാത്മക ചിത്രം 
Kerala

മദ്യപിക്കുന്നതിനിടെ വാക്കുതർക്കം, സുഹൃത്തുക്കൾക്കു നേരേ പിക്കപ്പ് വാൻ ഓടിച്ച് കയറ്റി യുവാവ്; ഒരാൾ മരിച്ചു 

ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് സുഹൃത്തുക്കൾക്കുനേരേ പിക്കപ്പ് വാൻ ഓടിച്ച് കയറ്റിയ സംഭവത്തിൽ ഒരാൾ മരിച്ചു. മുള്ളറംകോട് അജീഷ് ഭവനിൽ അജിത്ത്(29) ആണ് മരിച്ചത്. ഒരാൾ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

തിങ്കളാഴ്ച രാത്രി എട്ടംഗസംഘം മദ്യപിക്കുന്നതിനിടെയിലാണ് തർക്കമുണ്ടായത്. വാക്കേറ്റവും കൈയേറ്റവും ഉണ്ടായി. ഇതിനിടയിലാണ് സജീവ്കുമാർ പിക്കപ്പ് വാൻ ഓടിച്ച് അജിത്തിനെയും പ്രമോദിനെയും ഇടിച്ചത്. പരിക്കേറ്റു വീണ രണ്ടുപേരെയും സുഹൃത്തുക്കൾ തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സജീവ്കുമാർ അടക്കം15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

SCROLL FOR NEXT