kanakakkunnu 
Kerala

'സിസിടിവി നിന്റെ കണ്ണ് അടച്ചോ? കനകക്കുന്നില്‍ മദ്യക്കുപ്പിയും കാമറയും കൂട്ടുകാരായി!'

''കാമറയുണ്ടോ? അതിന് കാഴ്ചയില്ലേ?''ഇതാണ് ശുചീകരണ ജീവനക്കാര്‍ ചോദിക്കുന്ന ചോദ്യം

ജോസ് കെ ജോസഫ്

തിരുവനന്തപുരം: കേരളത്തിലെ പ്രധാന സാംസ്‌കാരിക വേദികളിലൊന്നായ കനകക്കുന്ന് സന്ധ്യാകാലങ്ങളില്‍ ചെറുമദ്യശാലയായി മാറുന്നതായി നാട്ടുകാരുടെയും സന്ദര്‍ശകരുടെയും പരാതി. സിസിടിവികള്‍ നിലനില്‍ക്കുമ്പോഴും മദ്യപാനികള്‍ക്ക് അതൊരു തടസമല്ലെന്നാണ് കൗതുകം!

''കാമറയുണ്ടോ? അതിന് കാഴ്ചയില്ലേ?''ഇതാണ് ശുചീകരണ ജീവനക്കാര്‍ ചോദിക്കുന്ന ചോദ്യം. ''ടോയ്‌ലറ്റിന്റെ പുറകിലും കവാടത്തിന്റെ കോണുകളിലും ഓരോ ദിവസം കഴിയുമ്പോഴും ഞങ്ങള്‍ മദ്യക്കുപ്പികള്‍ കൂട്ടത്തോടെ വാരിയാണ് നീക്കം ചെയ്യുന്നത്,'' ഒരു ജീവനക്കാരന്‍ പറയുന്നു.

'രാത്രിയില്‍ ബാഗുമായി വരുന്നവരെ പൊലീസ് പരിശോധിക്കണം. എന്താണ് ബാഗിലെന്ന് നോക്കിയാല്‍ കുപ്പി ഒളിപ്പിച്ചവരെ പിടിക്കാം, എല്ലാ ദിവസവും കനകക്കുന്നില്‍ നടക്കാനെത്തുന്ന സംഗീത വിജയ പറയുന്നു.

'രാത്രിയില്‍ ബാഗുമായി വരുന്നവരെ പൊലീസ് പരിശോധിക്കണം. എന്താണ് ബാഗിലെന്ന് നോക്കിയാല്‍ കുപ്പി ഒളിപ്പിച്ചവരെ പിടിക്കാം, എല്ലാ ദിവസവും കനകക്കുന്നില്‍ നടക്കാനെത്തുന്ന സംഗീത വിജയ പറയുന്നു.

ടൂറിസം വകുപ്പിന്റെ 'കേരളം ദൈവത്തിന്റെ സ്വന്തം നാട്' എന്ന ബോര്‍ഡിനെക്കുറിച്ചും നാട്ടുകാര്‍ക്ക് പറയാനുള്ളതും പരിഹാസത്തിന്റെ ഭാഷയാണ്. ''ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ അതിന് താഴെ കിടക്കുന്നത് മദ്യ കുപ്പികളാണ്. ഇത് ദുഃഖമുണ്ടാക്കുന്ന കാഴ്ചയാണെന്നും നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു.

'അധികാരികള്‍ കാഴ്ചയില്ലാത്തവരാണോ? കനകക്കുന്നിലെ പ്രവേശന കവാടത്തിനരികെ കിടക്കുന്ന ഈ കുപ്പികള്‍ വിനോദസഞ്ചാരികള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുകയെന്നും വിരമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മധുമോഹന്‍ ചോദിക്കുന്നു. ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്.

Locals and visitors complain that Kanakakunnu, one of the major cultural venues in Kerala, turns into a small liquor shop in the evenings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT