സദാനന്ദന്‍ (65) ആണ് മരിച്ചത് സ്ക്രീൻഷോട്ട്
Kerala

കോട്ടയത്ത് താറാവ് കര്‍ഷകന്‍ മുങ്ങിമരിച്ച നിലയില്‍

മാളിയേക്കടവില്‍ താറാവ് കര്‍ഷകന്‍ മുങ്ങിമരിച്ച നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മാളിയേക്കടവില്‍ താറാവ് കര്‍ഷകന്‍ മുങ്ങിമരിച്ച നിലയില്‍. പടിയറക്കടവ് സ്വദേശി സദാനന്ദന്‍ (65) ആണ് മരിച്ചത്. പാടശേഖരത്തിലൂടെ താറാവുകളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് ഉച്ചയോടെയാണ് സംഭവം. കൃഷി കഴിഞ്ഞ ശേഷം തീറ്റ നല്‍കാനായി താറാവുകളെ പാടശേഖരത്തിലേക്ക് സദാനന്ദന്‍ സ്ഥിരമായി കൊണ്ടുപോകാറുണ്ട്. അത്തരത്തില്‍ താറാവുകളെയും കൊണ്ട് രാവിലെ പോയതാണ് സദാനന്ദന്‍. തുടര്‍ന്ന് ഉച്ചയോടെ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളത്തില്‍ വീണ നിലയിലാണ് സദാനന്ദന്റെ മൃതദേഹം കണ്ടത്. അപകടം നടന്ന സമയത്ത് പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല.

മുങ്ങി മരിക്കാന്‍ മാത്രമുള്ള വെള്ളം ഉണ്ടായിരുന്നില്ല. അതിനാല്‍ കുഴഞ്ഞുവീണതാണോ എന്നതടക്കമുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ

വേദനകൾക്ക് വിട; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ 'നന്ദു' എന്ന കടുവയ്ക്ക് ദയാവധം

ഒരു കോടിയുടെ ഒന്നാ സമ്മാനം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 640 lottery result

പനിച്ചു ഉറങ്ങുമ്പോൾ വിചിത്ര സ്വപ്നങ്ങൾ കാണാറുണ്ടോ? എന്താണ് 'ഫീവർ ഡ്രീംസ്'?

150 കിലോമീറ്ററിലധികം ദൈര്‍ഘ്യം; യുഎഇയില്‍ ടണല്‍ ശ്യംഖല നിര്‍മിക്കാന്‍ മസ്‌കിന്റെ 'ദി ബോറിങ് കമ്പനി'