പി എസ് മുരുകദാസ് - സുമേഷ് അച്ചുത്‌ 
Kerala

ഒരു ചെലവുമില്ലാതെ 6984 വോട്ട്; ചിറ്റൂരില്‍ എല്‍ഡിഎഫിനെ വീഴ്ത്തിയ അപരന്‍

ഇദ്ദേഹത്തിന്റെ അപരനായ പി എസ് മുരുകദാസ് 6,984 വോട്ടുകളാണ് നേടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാഷ്ട്രീയത്തില്‍ അതികായരെ പോലും തെരഞ്ഞടുപ്പില്‍ വീഴ്ത്തിയ അപരന്‍മാര്‍ ഉണ്ട്. ചിറ്റൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വക്കേറ്റ് വി മുരുകദാസ് ആണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ഭാഗ്യവാനായ മത്സരാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്ചുതനോട് 6,510 വോട്ടുകള്‍ക്കാണ് മുരുകദാസ് പരാജയപ്പെട്ടത്. ഇദ്ദേഹത്തിന്റെ അപരനായ പി എസ് മുരുകദാസ് 6,984 വോട്ടുകളാണ് നേടിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നം 'മോതിരം' ആണ് അനുവദിച്ചിരുന്നത്, എന്നാല്‍ അപരന്റെ ചിഹ്നം ചെയിന്‍ ആയിരുന്നു. ഇവിഎമ്മില്‍ രണ്ട് ചിഹ്നങ്ങളും ഒരേപോലെ തോന്നിച്ചതായും ഇത് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിന് കാരണമായതായും എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

അപരന്‍മാര്‍ തോല്‍വി നിര്‍ണയിച്ചതില്‍ കനത്ത തിരിച്ചടി നേരിട്ടത് വിഎം സുധീരനായിരുന്നു. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍. സിപിഎം സ്ഥാനാര്‍ഥി കെഎസ് മനോജും വിഎം സുധീരനുമായിട്ടായിരുന്നു പ്രധാന മത്സരം. അപ്പോഴാണ് അപരനായി വിഎസ് സുധീരന്‍ രംഗത്തെത്തുന്നത്. മത്സരത്തില്‍ 1,009 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മനോജ് വിജയിച്ചു. അപരന്‍ സ്വന്തമാക്കിയത് 8,282 വോട്ടുകള്‍. ഈ റെക്കോര്‍ഡ് മറ്റൊരു അപരനും തകര്‍ക്കാനായിട്ടില്ല.

Duplicate candidate plays spoiler in Chittur; LDF candidate suffers defeat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട്ടിലും ആലപ്പുഴയിലും നാളെ വിദ്യാലയങ്ങള്‍ക്ക് അവധി; ചുരത്തില്‍ നിയന്ത്രണം

പാണക്കാട് മണ്ണിടിച്ചിൽ: നിർമാണത്തിന് എല്ലാ അനുമതികളും നേടിയിരുന്നുവെന്ന് നഗരസഭ; അനധികൃത പ്രവൃത്തി നടത്തിയിട്ടില്ലെന്ന് ഭൂവുടമ

ദുബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മരിച്ചവരില്‍ മലയാളിയും

ആഗ്രഹിച്ച ഫോണ്‍ ഇഎംഐയില്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; കെണിയില്‍ വീഴാതെ രക്ഷപ്പെടാം, എന്താണ് '2-6-10' റൂള്‍?

പ്രധാന ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഒരു ബൗൾ സാലഡ്, രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ മികച്ചത്