കഴിഞ്ഞ തവണ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ഇത്തവണ മഹാവിജയികളായി മനം കവര്‍ന്നു

കഴിഞ്ഞ തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ സഭയിലെത്തിയ പലരും ഇത്തവണ തലനാരിഴയ്ക്കാണ് സഭയില്‍ എത്തിയത്
muslim league candidates
പാറയ്ക്കല്‍ അബ്ദുള്ള- നജീബ് കാന്തപുരം- എകെഎം അഷ്‌റഫ്‌
Updated on
1 min read

കൊച്ചി: കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് രക്ഷപ്പെട്ടവര്‍ ഇത്തവണ നേടിയത് തിളക്കമാര്‍ന്ന വിജയം. അതേസമയം കഴിഞ്ഞ തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ സഭയിലെത്തിയ പലരും ഇത്തവണ തലനാരിഴയ്ക്കാണ് സഭയില്‍ എത്തിയത്. നജീബ് കാന്തപുരം, പാറയ്ക്കല്‍ അബ്ദുള്ള, എകെഎം അഷ്‌റഫ്.. തുടങ്ങി അവരുടെ നിര നീളുന്നു. 2021ല്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് തലനാരിഴയ്ക്കാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായ നജീബ് കാന്തപുരം ജയിച്ചത്. ഭൂരിപക്ഷം വെറും 38. ഇത്തവണത്തെ വിജയം 32,431 വോട്ടുകള്‍ക്കാണ്.

മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ മുസ്ലീം ലീഗ് സ്ഥാനാനാര്‍ഥിയായ എകെഎം അഷ്‌റഫ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജയിച്ചുകയറിയത് 745 വോട്ടുകള്‍ക്കായിരുന്നു. എന്നാല്‍ ഇത്തവണ മണ്ഡലത്തില്‍ മികച്ച വിജയമാണ് അഷ്‌റഫ് നേടിയത്. കഴിഞ്ഞ തവണത്തെ എതിരാളിയായ സുരേന്ദ്രന്‍ തന്നെയായിരുന്നു ഇത്തവണയും എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ടായത്. 29252 വോട്ടിന്റെ തിളക്കമാര്‍ന്ന ജയമാണ് അഷ്‌റഫ് നേടിയത്.2021ലെ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയായി പാറയ്ക്കല്‍ അബ്ദുള്ള സിപിഎമ്മിലെ കെപി കുഞ്ഞമ്മദ് കുട്ടിയോട് 333 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ അതേ സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിച്ചപ്പോള്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് സിപിഎമ്മിനെ മുസ്ലീം ലീഗ് പരാജയപ്പെടുത്തിയത്.

താനൂരില്‍ കഴിഞ്ഞ തവണ മുസ്ലീം ലീഗിലെ ഫികെ ഫിറോസിനെതിരെ അട്ടിമറി വിജയം നേടിയാണ് വി അബ്ദുറഹിമാന്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായത്. ഇത്തവ താനൂരില്‍ വി അബ്ദുറഹിമാന് പകരക്കാരനായി എത്തിയ മുഹമ്മദ് സമീറിനെ നിലം തൊടാന്‍ യുഡിഎഫ് സമ്മതിച്ചില്ല. താനൂരില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായ പികെ നവാസ് 27,131 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച സിപിഎമ്മിലെ കെകെ ശൈലജ ഇത്തവണ പരാജയപ്പെട്ടു. പേരാവൂരില്‍ സണ്ണി ജോസഫിനോട് 14,453 വോട്ടിനാണ് കെകെ ശൈലജ പരാജയപ്പെട്ടത്. കഴിഞ്ഞ തവണ അരലക്ഷത്തിലേറെ വോട്ടിന് ജയിച്ച മുഖ്യമന്ത്രി ഇത്തവണ ലഭിച്ചത് വെറും ഇരുപതിനായിരത്തില്‍ താഴെ വോട്ട് മാത്രമാണ്. കഴിഞ്ഞ തവണ വന്‍ വിജയം നേടിയ എം വിജിന്റൈ ഭൂരിപക്ഷം 18,433 ആയി. അഴിക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ തവണ 6141 വോട്ടിന് ജയിച്ച കെവി സുമേഷ് ഇത്തവണ ജയിച്ചത് 349 വോട്ടിനാണ്. മട്ടന്നൂരില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ 45,000 ത്തോളം വോട്ടുകളുടെ കുറവുണ്ട്.

Summary

Those who won by a narrow margin last time achieved a brilliant victory this time

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com