ഡിവൈഎഫ്‌ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തുന്നു 
Kerala

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് രാജ്യദ്രോഹക്കുറ്റം;  അന്വേഷിക്കണം; ഡിജിപിക്ക് ഡിവൈഎഫ്‌ഐയുടെ പരാതി

ബാംഗ്ലൂര്‍ കമ്പനിയാണ് ഇത്തരത്തില്‍ ആപ്പ് തയ്യാറാക്കി നല്‍കിയത്. ഇതിനായി 22 കോടിയിലധികം ചെലവാക്കിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിനെതിരെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്‌ഐയും. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ഒന്നരലക്ഷത്തോളം വ്യാജ ഐഡി കാര്‍ഡുകളാണ് ഉണ്ടാക്കിയത്. ഇതിനെതിരെ ഡിജിപിക്ക് പരാതി നല്‍കും. വ്യാജമായി നിര്‍മിച്ച ഐഡി കാര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് മാത്രമല്ല ഉപയോഗിക്കുകയെന്നും ഇത് രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ഡിവൈഎഫ്‌ഐ സെക്രട്ടറി വികെ സനോജ് പറഞ്ഞു, 

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐഡന്‍ഡിറ്റി കാര്‍ഡാണ് ഇത്തരത്തില്‍ ഉണ്ടാക്കിയത്. ഇത്തരമൊരു ഹീനപ്രവൃത്തി ചെയ്തത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. ബാംഗ്ലൂര്‍ കമ്പനിയാണ് ഇത്തരത്തില്‍ ആപ്പ് തയ്യാറാക്കി നല്‍കിയത്. ഇതിനായി 22 കോടിയിലധികം ചെലവാക്കിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്. ഇത്രയും പണം പിരിച്ചതും സംബന്ധിച്ച് അന്വേഷണം നടത്തണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും മറുപടി പറയണം. വിഡി സതീശന്‍ ഇക്കാര്യം മുന്‍പെ അറിഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണം. പാലക്കാട്ടുനിന്നുള്ള ഒരു എംഎല്‍എയാണ് ഇതിന് നേതൃത്വം നല്‍കിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എംഎല്‍എ ഇത്തരമൊരു പ്രവൃത്തിക്ക് കൂട്ടുനിന്നു എന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒന്നേ കാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാര്‍ഡുകള്‍ നിര്‍മിച്ചെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. ഇതിന് നേതൃത്വം നല്‍കിയത് പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യദ്രോഹക്കുറ്റമാണിതെന്നും സംഭവത്തില്‍ ഡിജിപിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കിയെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൊബൈല്‍ ആപ്പിന്റെ തെളിവ് സഹിതം യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് പരാതി നല്‍കിയത്. ഇവര്‍ പരാതി നല്‍കിയത് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷനും കെസി വേണുഗോപാലിനുമാണ്. ഇവരാരും ഇത്തരമൊരു വിവരം അറിഞ്ഞിട്ടും രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ മറച്ചുവച്ചുവെന്നും ഇവര്‍ക്കെതിരെയും കേസെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പാലക്കാട്ടെ ഒരു എംഎല്‍എയാണ് ബംഗളൂരു പിആര്‍ കമ്പനിയുമായി ബന്ധപ്പെടുന്നത്. കെസി വേണുഗോപാലിന്റെയും വിഡി സതീശന്റെ അറിവോടെയാണ് ഇത് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിനാണ് കാര്‍ഡ് ഉപയോഗിച്ചതെങ്കിലും രാജ്യസുരക്ഷയെ ബാധിക്കുന്നതാണ് സംവിധാനമെന്നും അദ്ദേഹം ആരോപിച്ചു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍ രംഗത്തെത്തി. ഒരടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് ശീലമാക്കിയ ആളാണ് കെ സുരേന്ദ്രനെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സീറോ ക്രഡിബിലിറ്റിയുള്ളയാളാണ് സുരേന്ദ്രന്‍. വാര്‍ത്തയില്‍ ഇടം പിടിക്കാനുള്ള ഇത്തരം അല്‍പ്പത്തരങ്ങള്‍ ഇനിയെങ്കിലും സുരേന്ദ്രന്‍ അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. 

പാലക്കാട് എംഎല്‍എ അറിഞ്ഞുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് നിര്‍മ്മിച്ചതെന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. സ്വന്തം പാര്‍ട്ടിയിലെ ആളുകള്‍ തന്നെ സുരേന്ദ്രന്‍ കുഴല്‍പ്പണം കടത്തിയെന്ന് പരാതി കൊടുത്തിരുന്നു. അങ്ങനെയൊരാളാണ് ഇപ്പോള്‍ തങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കുന്നത്. സുരേന്ദ്രനില്‍ നിന്നോ ബിജെപിയില്‍ നിന്നോ രാജ്യസ്‌നേഹം പഠിക്കേണ്ട ആവശ്യം തനിക്കില്ല. സുതാര്യമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടന്നതെന്നും ഷാഫി പറഞ്ഞു. ശങ്കരാടിയുടെ കൈ രേഖ രാഷ്ട്രീയം പ്രായോഗിക തലത്തില്‍ നടപ്പാക്കുന്ന നേതാവാണ് സുരേന്ദ്രന്‍. അല്‍പ്പത്തരം വിളിച്ചു പറയുന്നത് സുരേന്ദ്രന്‍ നിര്‍ത്തണം. 

പണം കൊടുത്ത് സ്ഥാനാര്‍ത്ഥിയെ പിന്മാറ്റാന്‍ ശ്രമിച്ചതിന്റെ ഗുരുതരമായ കേസുകളുള്‍പ്പെടെയുള്ളയാള്‍ വ്യാജ ആരോപണം ഉന്നയിച്ച് തങ്ങളുടെ പ്രോസസിന്റെ ക്രെഡിബിലിറ്റി അളക്കാന്‍ നില്‍ക്കേണ്ട. രാഷ്ട്രീയ ജീവനുണ്ടെന്ന് കാണിക്കാന്‍ കെ സുരേന്ദ്രന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പുറത്ത് കുതിര കയറേണ്ട. സുരേന്ദ്രന്റെ പ്രസ്താവന തരം താഴ്ന്നതാണെന്നും ഇങ്ങനെ സ്വയം പരിഹാസ്യനാകരുത്. കെ സുരേന്ദ്രനെതിരെ ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒന്നേ കാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്  കാര്‍ഡുകള്‍ നിര്‍മിച്ചെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. ഇതിന് നേതൃത്വം നല്‍കിയത് പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യദ്രോഹക്കുറ്റമാണിതെന്നും സംഭവത്തില്‍ ഡിജിപിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കിയെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മൊബൈല്‍ ആപ്പിന്റെ തെളിവ് സഹിതം യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് പരാതി നല്‍കിയത്. ഇവര്‍ പരാതി നല്‍കിയത് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷനും കെസി വേണുഗോപാലിനുമാണ്. ഇവരാരും ഇത്തരമൊരു വിവരം അറിഞ്ഞിട്ടും രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ മറച്ചുവച്ചുവെന്നും ഇവര്‍ക്കെതിരെയും കേസെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പാലക്കാട്ടെ ഒരു എംഎല്‍എയാണ് ബംഗളൂരു പിആര്‍ കമ്പനിയുമായി ബന്ധപ്പെടുന്നത്. കെസി വേണുഗോപാലിന്റെയും വിഡി സതീശന്റെ അറിവോടെയാണ് ഇത് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിനാണ് കാര്‍ഡ് ഉപയോഗിച്ചതെങ്കിലും രാജ്യസുരക്ഷയെ ബാധിക്കുന്നതാണ് സംവിധാനമെന്നും അദ്ദേഹം ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT