പിണറായി വിജയന്‍ / ഫയല്‍ ചിത്രം 
Kerala

'ചെത്തുകാരന്റെ മകനെന്നത് മുഖ്യമന്ത്രിയാകാനുള്ള അയോഗ്യതയായി കാണുന്നുണ്ടോ?' ; രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ

എല്ലാതൊഴിലിനും മാന്യതയുണ്ട്. അതുമനസിലാക്കാന്‍ മനുസ്മൃതി പഠിച്ചാല്‍പോരാ. മാനവിക മൂല്യങ്ങള്‍ പഠിക്കണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകന്‍ എന്നു വിളിച്ചതിനെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ രംഗത്ത്. ചെത്തുകാരന്റെ മകന്‍' പരാമര്‍ശം:കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ മനസിന്റെ തെളിവാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ചെത്തുകാരന്റെ മകനെന്നത് മുഖ്യമന്ത്രിയാകാനുള്ള അയോഗ്യതയായി കോണ്‍ഗ്രസ് കാണുന്നുണ്ടോ? എന്നും ഡിവൈഎഫ്‌ഐ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. 

ആധുനിക സമൂഹത്തില്‍ ആരും പറയാത്ത ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നടത്തിയത്. ഏതെങ്കിലും തൊഴിലെടുക്കുന്നത് അപമാനമല്ല, അഭിമാനമാണ്. എല്ലാതൊഴിലിനും മാന്യതയുണ്ട്. അതുമനസിലാക്കാന്‍ മനുസ്മൃതി പഠിച്ചാല്‍പോരാ. മാനവിക മൂല്യങ്ങള്‍ പഠിക്കണം.

കോണ്‍ഗ്രസിനെ ഇന്നു നയിക്കുന്നത് മനുസ്മൃതിയെ ആരാധിക്കുന്ന സംഘപരിവാറിന്റെ ആശയങ്ങളാണ്. വിഷം വമിക്കുന്ന ജാതിബോധമാണ് കോണ്‍ഗ്രസിന്. തുടര്‍ച്ചയായി മുഖ്യമന്ത്രിയെ 'ചെത്തുകാരന്റെ മകന്‍' എന്നുപറഞ്ഞ് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ആക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്. ചെത്തുതൊഴില്‍ ചെയ്ത് ജീവിക്കുന്ന അനേകം മനുഷ്യരെക്കൂടിയാണ് കോണ്‍ഗ്രസ് അധിക്ഷേപിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ ഇതാണ് സമീപനമെങ്കില്‍ സാധാരണക്കാരായ അധസ്ഥിതവിഭാഗത്തില്‍പ്പെടുന്നവരോട് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നിലപാട് എത്രമാത്രം വിവേചനപരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ എന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ഒരു ഫ്‌ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍