ജെയ്‌സന്‍ ജോസഫ്   ഫെയ്‌സ്ബുക്ക്‌
Kerala

നിയമവിദ്യാര്‍ഥിനിയെ മര്‍ദിച്ചതില്‍ പ്രതിഷേധം കനത്തു; ഡിവൈഎഫ്‌ഐ നേതാവിനെ കോളജില്‍ നിന്നും പുറത്താക്കി

ജെയ്‌സനെതിരെ കോളജ് അധികൃതര്‍ നടപടിയെടുക്കാന്‍ തയാറാകുന്നില്ലെന്നാരോപിച്ച് കെഎസ്‌യു -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളജിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: നിയമ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഒന്നാം പ്രതിയായ ഡിവൈഎഫ്‌ഐ നേതാവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്‌സന്‍ ജോസഫ് സാജനെ മൗണ്ട് സിയോണ്‍ ലോ കോളജില്‍ നിന്നു പുറത്താക്കി. കേസില്‍ സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിട്ടും ജെയ്‌സനെ പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.

ജെയ്‌സനെതിരെ കോളജ് അധികൃതര്‍ നടപടിയെടുക്കാന്‍ തയാറാകുന്നില്ലെന്നാരോപിച്ച് കെഎസ്‌യു -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളജിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. കോളജിലെ ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്തു. പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. ജെയ്‌സന്‍ ജോസഫിനെ കോളജില്‍നിന്ന് പുറത്താക്കുമെന്ന മാനേജ്‌മെന്റിന്റെ ഉറപ്പിന്മേലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. അതിന് പിന്നാലെയാണ് ജെയ്‌സനെ പുറത്താക്കിയതായി കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡിസംബര്‍ 22-നാണ് ഡിവൈഎഫ്‌ഐ നേതാവായ ജെയ്‌സണ്‍ ജോസഫ് സഹപാഠിയായ വിദ്യാര്‍ഥിനിയെ മര്‍ദിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT