DYFI Protest Over Coro Health Mass Layoffs Turns Tense as Police Stop MLA P.K. Sanoj 
Kerala

'എംഎൽഎയെ ആണോ അടിക്കാൻ ശ്രമിക്കുന്നത്, നാണമില്ലേ പൊലീസേ'; കോറോ ഹെൽത്ത് ഓഫീസിന് മുന്നിൽ സംഘർഷം; പി.കെ. സനോജിനെതിരെ കയ്യേറ്റ ശ്രമം

കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ ഇന്ന് സ്ഥാപനത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ് അടക്കമുള്ള നേതാക്കളാണ് മാർച്ചിന് മുന്നിൽ ഉണ്ടായിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിനെതിരായ ഡി വൈ എഫ് ഐയുടെ സമരത്തിനിടെ കയ്യാങ്കളി. സ്ഥാപനത്തിന് അകത്തേക്ക് ബലമായി പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ പി കെ സനോജ് എംഎൽഎയും പൊലീസും തമ്മിലാണ് തർക്കമുണ്ടായത്. ഓഫീസിന് മുന്നിൽ വെച്ച് എംഎൽഎയും നേതാക്കളെയും പൊലീസ് തടയുക ആയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിട്ടുണ്ട്.

കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ ഇന്ന് സ്ഥാപനത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ് അടക്കമുള്ള നേതാക്കളാണ് മാർച്ചിന് മുന്നിൽ ഉണ്ടായിരുന്നത്. സ്ഥാപനത്തിലെ ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കണം എന്നാവശ്യവുമായി നേതാക്കൾ എത്തിയെങ്കിലും പൊലീസ് അവരെ തടയുക ആയിരുന്നു.

ഗർഭിണികൾ അടക്കമുള്ളവരെ പുറത്ത് നിർത്താൻ കഴിയില്ലെന്നും സ്ഥാപനത്തിന് അകത്തേക്ക് പ്രവേശിപ്പിക്കണം എന്നും നേതാക്കൾ വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ പൊലീസ് ആദ്യ ഘട്ടത്തിൽ തയ്യാറായില്ല. ഇതിനിടെ പി കെ സനോജ് എംഎൽഎയ്ക്കെതിരെ പൊലീസിന്റെ ഭാഗത്ത് നിന്ന് കൈയേറ്റ ശ്രമവുണ്ടായി.

തുടർന്ന്, ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ സ്ഥലത്തു എത്തിയാണ് രംഗം ശാന്തമാക്കിയത്. സ്ഥാപനത്തിന്റെ ഐഡി കാർഡ് ഉള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.

'രാവിലെ എട്ടുമണിക്ക് കൊച്ചി ഓഫീസിൽ എത്തിയ തൊഴിലാളികളെ അകത്തേക്ക് കയറ്റി വിടാതെ മണിക്കൂറുകളോളം പുറത്തു നിർത്തിയ സാഹചര്യത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനോടൊപ്പം സ്ഥാപനത്തിലെത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയപ്പോഴാണ് അകത്തേക്ക് കയറ്റി വിടാൻ തയ്യാറായത് നിയമങ്ങൾ കാറ്റിൽ പറത്തി തൊഴിലാളികളെ പിരിച്ചു വിടുന്ന ഇത്തരം നടപടികൾ കേരളത്തിൽ അനുവദിക്കില്ലെന്നും പ്രസിഡന്റ് വി വസീഫ് പറഞ്ഞു.

DYFI Protest Over Coro Health Mass Layoffs Turns Tense as Police Stop MLA P.K. Sanoj

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു പുറത്ത്, സൂര്യവംശി അകത്ത്; സിംബാബ്‌വെക്കെതിരെയുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഓണസമ്മാനമായി കേരളത്തിന് നൂറ് അധിക ട്രെയിന്‍ സര്‍വീസുകള്‍; സിംബാബ്വെക്കെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു പുറത്ത്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വിരമിച്ച ശേഷവും ഔദ്യോഗിക കാറിൽ യാത്ര; തച്ചങ്കരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിയ പര്‍ച്ചേഴ്‌സില്‍ അന്വേഷണം; രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്

ഹൃദയാഘാതത്തിന് ഒരാഴ്ച മുമ്പ് ശരീരം നൽകുന്ന 8 സൂചനകൾ