DYFI sets up board on land acquired by Congress in Wayanad 
Kerala

'വാങ്ങിയെന്ന് പറയുന്ന ഭൂമിയിലേക്കുള്ള വഴി'; കോണ്‍ഗ്രസ് ഏറ്റെടുത്ത ഭൂമിയില്‍ ബോര്‍ഡ് സ്ഥാപിച്ച് ഡിവൈഎഫ്‌ഐ

സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നിന്നും കുന്നമ്പറ്റയിലേക്ക് ബൈക്ക് റാലിയായി എത്തിയാണ് പ്രവര്‍ത്തകര്‍ ബോര്‍ഡ് സ്ഥാപിച്ചത്

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിനായി കോണ്‍ഗ്രസ് ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിക്ക് മുന്നില്‍ ഡിവൈഎഫ് ഐ പ്രതിഷേധം. ഭൂമിയിലേക്കുള്ള വഴിയില്‍ ഡിവൈഎഫ്‌ഐ. ബോര്‍ഡ് സ്ഥാപിച്ചു. വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് 230 വീട് നിര്‍മിക്കാന്‍ കോണ്‍ഗ്രസ് വാങ്ങി എന്നു പറയുന്ന 3.5 ഏക്കര്‍ ഭൂമിയിലേക്കുള്ള വഴി എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നിന്നും കുന്നമ്പറ്റയിലേക്ക് ബൈക്ക് റാലിയായി എത്തിയാണ് പ്രവര്‍ത്തകര്‍ ബോര്‍ഡ് സ്ഥാപിച്ചത്. കോണ്‍ഗ്രസിന്റെ ജീര്‍ണതയുടെ മുഖം തുറന്നു കാണിക്കാനാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് വി. വസീഫ് പ്രതികരിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസുകാര്‍. അവര്‍ക്ക് ടൗണ്‍ഷിപ്പ് എന്ന് മിണ്ടാന്‍ പോലും അര്‍ഹതയില്ല. ടൗണ്‍ഷിപ്പില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കുമെന്നും വസീഫ് അറിയിച്ചു.

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ രൂപം കൊണ്ടെന്ന ആരോപണത്തില്‍ കോണ്‍ഗ്രസും, യൂത്ത് കോണ്‍ഗ്രസും പ്രതിപക്ഷ സംഘടനകളും സര്‍ക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐയുടെ പ്രതിരോധം. മുണ്ടക്കൈ ചൂരല്‍മല ടൗണ്‍ഷിപ്പിലെ വെള്ളം കിനിഞ്ഞിറങ്ങിയെന്ന് പരാതി ഉയര്‍ന്ന വീട് വി വസിഫിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

house leakage at Kalpetta : DYFI sets up board on land acquired by Congress in Wayanad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എനിക്ക് കോണ്‍ഗ്രസിന്റെ വീട് വേണ്ട, സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം; വിള്ളലിന് കാരണം ഊരാളുങ്കല്‍'

100ാം ടി20യില്‍ 57! അവിസ്മരണീയം ഷെഫാലി

റിങ്കു സിങ് 'മാജിക്ക്'... അങ്ങനെ കൊല്‍ക്കത്ത ജയിച്ചു!

'അന്നു വരെ വലിച്ചിട്ടില്ല, ആ സിനിമ കണ്ട് നേരെ പോയൊരു സിഗരറ്റ് വാങ്ങി കത്തിച്ചു'; ഓര്‍മ പങ്കിട്ട് ജീത്തു ജോസഫ്

'മാര്‍ച്ചില്‍ 61 കപ്പലുകള്‍, 100 ബെര്‍ത്തിങ്ങ് കോളുകള്‍; ഹോര്‍മൂസ് പ്രതിസന്ധിയില്‍ ലോകം വിഴിഞ്ഞത്തെ ശ്രദ്ധിക്കുന്നു'

SCROLL FOR NEXT