Shafi Parambil, E N Suresh Babu ഫെയ്സ്ബുക്ക്
Kerala

'കോലിട്ടിളക്കിയാല്‍ പ്രയാസമുണ്ടാകും', പരാതി നല്‍കുന്നത് ഷാഫി വീണുകാണാന്‍ ആഗ്രഹിക്കുന്നവര്‍; ആരോപണത്തിലുറച്ച് സുരേഷ് ബാബു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ തെളിവുകള്‍ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് ഇ എന്‍ സുരേഷ് ബാബു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ലൈംഗിക ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ തെളിവുകള്‍ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. സതീശനെതിരെ ഷാഫി പറമ്പില്‍ പുതിയ ഗ്രൂപ്പ് രൂപീകരിച്ചു. അതുകൊണ്ടാണ് സതീശന്‍ ശബ്ദസന്ദേശം അടക്കമുള്ള തെളിവുകള്‍ പുറത്തുവിട്ടത്. കോലിട്ടിളക്കിയാല്‍ പ്രയാസമുണ്ടാകുമെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.

ഷാഫി പറമ്പിലിനെതിരെ പറഞ്ഞകാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്. കോണ്‍ഗ്രസുകാര്‍ പരാതി കൊടുക്കുകയോ, നിയമപരമായി മുന്നോട്ടുപോകുകയോ ഒക്കെ ചെയ്യാം. പക്ഷെ അനാവശ്യമായി കോലിട്ടിളക്കാന്‍ വന്നാല്‍ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്നത് ആരായിരിക്കുമെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഷാഫി വീണുകാണാന്‍ ആഗ്രഹിക്കുന്നവരാകും. കോണ്‍ഗ്രസ് മുദ്രാവാക്യം കേട്ട് ചൂളിപ്പോകില്ലെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.

അതേസമയം ഷാഫിക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി. കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂര്‍വ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെയാണ് ഷാഫിക്കെതിരായ ഇ എന്‍ സുരേഷ് ബാബുവിന്റെ ആരോപണം എന്ന് പരാതിയില്‍ പറയുന്നു.

CPM Palakkad district secretary E. N. Suresh Babu says that V. D. Satheesan is behind the evidence against Rahul Mamkootathil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT