വി ഡി സതീശൻ, ഇ ടി ടൈസണ്‍ ഫെയ്സ്ബുക്ക്
Kerala

പറവൂരില്‍ പോരാട്ടം കനക്കും; വി ഡി സതീശനെതിരെ ഇ ടി ടൈസണ്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ഇ ടി ടൈസണ്‍ മത്സരിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ഇ ടി ടൈസണ്‍ മത്സരിച്ചേക്കും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ടൈസണെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായത്.

നിലവില്‍ കൈപ്പമംഗലം എംഎല്‍എയാണ് ടൈസണ്‍ . 2016ലും 2021ലുമാണ് ടൈസണ്‍ കൈപ്പമംഗലത്ത് നിന്ന് വിജയിച്ചത്. ഇവിടെ രണ്ട് ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പറവൂരിലേക്ക് മാറുന്നത്. ശക്തനായ എതിരാളിയെ തന്നെ രംഗത്തിറക്കി സതീശന്റെ വിജയത്തുടര്‍ച്ചക്ക് തടയിടാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.

പറവൂരില്‍ തുടര്‍ച്ചയായ ആറാംജയമാണ് വി ഡി സതീശന്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ സിപിഐയുടെ എം ടി നിക്‌സണെയാണ് സതീശന്‍ പരാജയപ്പെടുത്തിയത്. 21301 വോട്ടുകള്‍ക്കായിരുന്നു 2021 ലെ സതീശന്റെ വിജയം.

കാല്‍നൂറ്റാണ്ടിലേറെ പറവൂരിലെ എം എല്‍ എയായ സതീശനെ തളയ്ക്കാന്‍ ടൈസണ് സാധിക്കുമെന്നാണ് സിപിഐയുടെ പ്രതീക്ഷ. ടൈസണ്‍ കൈപ്പമംഗലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശോഭാ സുബിനെയാണ് പരാജയപ്പെടുത്തിയത്.

et taison to contest from paravur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ലാസിക്ക് സാംസൺ'; നമ്മുടെ സ്വന്തം 'പയ്യന്‍', ലോകകപ്പിന്റെ താരമാകുന്ന ചരിത്രത്തിലെ ആദ്യ മലയാളി!

'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, സഞ്ജു സാംസണ്‍ സൂപ്പര്‍ സ്റ്റാര്‍'

'സഞ്ജു ഫാന്‍സ് അസോസിയേഷന്‍ ആജീവനാന്ത പ്രസിഡന്റ്'; വിജയാഘോഷവുമായി ഗ്യാലറിയില്‍ ബേസിലും സംഘവും, വിഡിയോ

സി സി മുകുന്ദനെ പാളയത്തിലെത്തിക്കാന്‍ തിരക്കിട്ട നീക്കം; ചര്‍ച്ചകളുമായി കോണ്‍ഗ്രസും ബിജെപിയും

ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ

SCROLL FOR NEXT