ഗുരുവായൂരില്‍ പൊതു വരി നില്‍ക്കുന്നവര്‍ക്ക് സുഗമമായ ദര്‍ശനം ഫയല്‍
Kerala

തുടര്‍ച്ചയായ അവധി; ഗുരുവായൂരില്‍ പൊതു വരി നില്‍ക്കുന്നവര്‍ക്ക് സുഗമമായ ദര്‍ശനം, ക്രമീകരണം ഇങ്ങനെ

തുടര്‍ച്ചയായ പൊതു അവധി ദിനങ്ങളായ ഓഗസ്റ്റ് 18, 20, 25, 26, 28 തീയതികളില്‍ അഭൂതപൂര്‍വ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഇടദിവസങ്ങളായ ഓഗസ്റ്റ് 19 , 27 എന്നി ദിവസങ്ങളില്‍ കൂടി സ്‌പെഷ്യല്‍/ വിഐപി ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തുടര്‍ച്ചയായ പൊതു അവധി ദിനങ്ങളായ ഓഗസ്റ്റ് 18, 20, 25, 26, 28 തീയതികളില്‍ അഭൂതപൂര്‍വ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഇടദിവസങ്ങളായ ഓഗസ്റ്റ് 19 , 27 എന്നി ദിവസങ്ങളില്‍ കൂടി സ്‌പെഷ്യല്‍/ വിഐപി ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. പൊതു വരി നില്‍ക്കുന്ന ഭക്തര്‍ക്കെല്ലാം സുഗമമായ ദര്‍ശനം ഒരുക്കുന്നതിനാണ് ഈ തീരുമാനം. പൊതു അവധി ദിനങ്ങളില്‍ പതിവ് ദര്‍ശന നിയന്ത്രണം തുടരും.

ഈ ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറക്കും. ഇതോടെ ദര്‍ശനത്തിനായി ഭക്തര്‍ക്ക് ഒരു മണിക്കൂര്‍ അധികം ലഭിക്കുന്നതാണ്. ആചാരപ്രധാനമായ ഇല്ലം നിറ ചടങ്ങ് നടക്കുന്ന ഓഗസ്റ്റ് 18 ഞായറാഴ്ച പുലര്‍ച്ചെ നാലര മണി വരെ മാത്രമേ സ്‌പെഷ്യല്‍/ വി ഐ പി, പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന സൗകര്യം ഉണ്ടാകുകയുള്ളൂ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവര്‍ക്കുള്ള ദര്‍ശനവും പുലര്‍ച്ചെ നാലര മണിക്ക് അവസാനിപ്പിക്കും. ഇല്ലം നിറയുടെ പൂജാവിധികളിലും ശീവേലി എഴുന്നള്ളിപ്പിലും സമയക്രമം പാലിക്കേണ്ടതിനാലാണ് ഈ ക്രമീകരണം. ഇല്ലം നിറ ദിനത്തില്‍ ചോറൂണ്‍ കഴിഞ്ഞുള്ള കുഞ്ഞുങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ ദര്‍ശനം പന്തീരടി പൂജയ്ക്ക് ശേഷം മാത്രമേ ഉണ്ടാകുകയുള്ളു. അഷ്ടമിരോഹിണി ദിനത്തിലും പതിവ് നിയന്ത്രണം തുടരും.

ദേവസ്വം ഭരണസമിതി യോഗത്തില്‍ ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, വി ജി രവീന്ദ്രന്‍, കെ പി വിശ്വനാഥന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ സന്നിഹിതരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി