കൃഷ്ണ തേജ/  ഫെയ്‌സ്ബുക്ക് ചിത്രം
Kerala

വോട്ടുകൊള്ള: മുന്‍ കലക്ടര്‍ കൃഷ്ണ തേജക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

'കൃഷ്ണ തേജക്കെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്.'

അമല്‍ ജോയ്

തൃശൂര്‍: തൃശൂര്‍ വോട്ടുകൊള്ളയില്‍ മുന്‍ കലക്ടര്‍ കൃഷ്ണ തേജക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായ രത്തന്‍ കേല്‍ക്കറുടെ ഓഫീസാണ് വിഷയത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

കൃഷ്ണ തേജക്കെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ നിയമവഴി തേടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ചില മാധ്യമങ്ങളില്‍ ചില ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഈ അവകാശവാദങ്ങള്‍ വസ്തുതാപരമായി ശരിയല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്വതന്ത്രവും ഘടനാപരവുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഗുരുതരമായ ആരോപണങ്ങളാണ് അന്ന് കലക്ടറായ കൃഷ്ണ തേജക്കെതിരെ ഉയര്‍ന്ന് വന്നത്. വോട്ട് അട്ടിമറിയുടെ ബന്ധപ്പെട്ട് പരാതികള്‍ അന്ന് തന്നെ നല്‍കിയതാണ്. ഇതില്‍ എന്തെങ്കിലും ഇടപെടല്‍ നടത്താനോ പരാതിയോട് അനുകൂല സമീപനമെടുക്കാനോ കലക്ടര്‍ തയ്യാറായില്ലെന്നായിരുന്നു വിമര്‍ശനം.

Election commission rejects-allegations against former collector krishna teja

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

എന്താണ് 'ആറുപടൈ വീട്'? അറിയാം, തമിഴ്നാട്ടിലെ പ്രധാന മുരുകൻ ക്ഷേത്രങ്ങളെക്കുറിച്ച്

സാമ്പത്തികമായി മികച്ച ദിവസം; സംസാരത്തിൽ വ്യക്തതയും ആകർഷണവും പ്രകടമാകും

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബന്ധുവായ 46കാരന് 100 വര്‍ഷം തടവ്; 10 ലക്ഷം രൂപ പിഴ

'ഓര്‍മ്മയുണ്ടോ?, പ്രളയം പൂര്‍ണമായും തുടച്ചുനീക്കിയ, ജനങ്ങളുടെ കണ്ണീരില്‍ മുങ്ങിയ ഒരു ഗ്രാമത്തെ?; ഉയിര്‍പ്പ് പൂര്‍ണമാക്കുകയാണ് ഈ സര്‍ക്കാര്‍'

SCROLL FOR NEXT