ഹർത്താൽ  പ്രതീകാത്മക ചിത്രം
Kerala

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം : ഇന്ന് മലയോര ഹർത്താൽ

കർഷകസംഘം, ആദിവാസി ക്ഷേമ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ഹർത്താൽ ആചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം : പരിസ്ഥിതിലോല മേഖലാ (ESA) വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിഭൂമിയെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ സംയുക്ത കർഷക സമരസമിതി ഇന്ന് മലയോര മേഖലകളിൽ ഹർത്താൽ ആചരിക്കുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 15 വില്ലേജുകളിലാണ് ഹർത്താൽ.

കർഷകസംഘം, ആദിവാസി ക്ഷേമ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ഹർത്താൽ ആചരിക്കുന്നത്. വ്യാപാര- വ്യവസായ സ്ഥാപനങ്ങൾ അടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും കർഷകരുടെയും മലയോര ജനതയുടെയും അതിജീവന സമരത്തോട് സഹകരിക്കണമെന്ന് ഇടതുപക്ഷ സംയുക്ത കർഷക സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

പാൽ, പത്രം, ആശുപത്രി, വിവാഹം, ആംബുലൻസ് തുടങ്ങിയ അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. കൊല്ലത്തുനിന്ന്‌ ചെങ്കോട്ട വഴി തമിഴ്‌നാട്ടിലേക്ക് പോകുന്ന അന്തർസംസ്ഥാന ബസ് സർവീസുകളെയും തിരുവനന്തപുരത്തുനിന്ന്‌ അലിമുക്ക് വഴി കടന്നുപോകുന്ന അന്തർ ജില്ലാ ബസ് സർവീസുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ 27നാണ് കേന്ദ്ര സർക്കാർ ഏഴാമത് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. കൊല്ലം ജില്ലയിൽ ആര്യങ്കാവ്‌, തെന്മല, കുളത്തുപ്പുഴ, തിങ്കൾകരിക്കം, ചണ്ണപ്പേട്ട, ഇടമൺ, പിറവന്തൂർ, പുന്നല വില്ലേജുകളാണ്‌ ഇഎസ്‌എ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്‌. തിരുവനന്തപുരം ജില്ലയിൽ അമ്പൂരി, കള്ളിക്കാട്, കുറ്റിച്ചൽ, വിതുര, പെരിങ്ങമല വില്ലേജുകളും ഉൾപ്പെടുന്നു.

Ecologically Sensitive Zone Notification: Hartal in Hill Regions Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹാരി കെയ്ന് കരിയറിലെ ആദ്യ ബാലണ്‍ ഡി ഓര്‍; പ്യുട്ടയാസിന് മൂന്നാം കിരീടം; ലാമിന്‍ യമാലിന് ഹാട്രിക് നേട്ടം

തേനിയില്‍ 17 തടവുകാര്‍ ജയില്‍ചാടി, കേരളത്തിലേക്ക് കടക്കാന്‍ സാധ്യത, ഒരാളെ പിടികൂടി

Today's Rashi Phalam October 27| വിദേശ പഠനം, ജോലി കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

ഫോം 6 ഭേദഗതി ചെയ്തിട്ടില്ല; എസ്‌ഐആറുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഏകകണ്ഠം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍

'ചതിച്ചതാ'... ഒറ്റ റണ്‍, വന്‍ വിവാദം!