തേനിയില്‍ 17 തടവുകാര്‍ ജയില്‍ചാടി, കേരളത്തിലേക്ക് കടക്കാന്‍ സാധ്യത, ഒരാളെ പിടികൂടി

ആണ്ടിപ്പട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജയിലില്‍ നിന്നാണ് ക്രിമിനല്‍ കേസ് പ്രതികള്‍ രക്ഷപ്പെട്ടത്
Prison Break
17 തടവുകാര്‍ ജയില്‍ചാടിഫയൽ
Edited By:
Updated on: 
1 min read

ചെന്നൈ: തമിഴ്‌നാട്ടിലെ തേനി ആണ്ടിപ്പെട്ടി സബ് ജയിലില്‍ നിന്നും 17 തടവുകാര്‍ ജയില്‍ ചാടി. ജയില്‍ ജീവനക്കാരനെ ആക്രമിച്ച ശേഷമാണ് 17 വിചാരണ തടവുകാര്‍ കൂട്ടത്തോടെ രക്ഷപ്പെട്ടത്. ആണ്ടിപ്പട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജയിലില്‍ നിന്നാണ് ക്രിമിനല്‍ കേസ് പ്രതികള്‍ രക്ഷപ്പെട്ടത്. തിരച്ചിലില്‍ തടവുചാടിയ പ്രതികളിലൊരാളെ പിടികൂടി.

Prison Break
ഫോം 6 ഭേദഗതി ചെയ്തിട്ടില്ല; എസ്‌ഐആറുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഏകകണ്ഠം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍

17 പ്രതികളും ഒരു സെല്ലിലാണ് കഴിഞ്ഞിരുന്നത്. തടവുകാരില്‍ ഒരാള്‍ക്ക് സുഖമില്ലെന്ന വിവരം അറിഞ്ഞ് ജയില്‍ ജീവനക്കാര്‍ സെല്ലിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ ആക്രമിച്ച് ജയിലില്‍ നിന്ന് രക്ഷപ്പെട്ടതായാണ് പൊലീസ് പറയുന്നത്. ആക്രമണത്തില്‍ ജീവനക്കാരനായ തങ്കപാണ്ഡിക്ക് തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തടവുചാടിയ പ്രതികളെ കണ്ടെത്താന്‍ 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രതികള്‍ പാലക്കാട്, ഇടുക്കി അതിര്‍ത്തികള്‍ വഴി കേരളത്തിലേക്ക് പ്രവേശിക്കാന്‍ സാധ്യത ഉണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ചെക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് വാഹനപരിശോധന അടക്കം ശക്തമാക്കിയിട്ടുണ്ട്.

Prison Break
100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ മുന്‍ വിദ്യാഭ്യാസ മന്ത്രി അറസ്റ്റില്‍
Prison Break
"പാറ്റകളെ തുരത്തണം, പെരുകാന്‍ അനുവദിക്കരുത്"; സിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി
Summary

17 prisoners escaped from jail in Theni; there is a possibility they might cross into Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com