ഐപി ബിനു പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ 
Kerala

ഇഡി ആക്രമണക്കേസ് പ്രതികളുടെ സ്റ്റേഷനിലെ ഓണാഘോഷം: പൊലീസിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

പൊലീസിന്റെ സമാന നിറത്തിലുള്ള വസ്ത്രങ്ങള്‍ തന്നെ പ്രതികള്‍ ധരിച്ചതിലും അന്വേഷണം നടക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ഇഡി കേസ് പ്രതികള്‍ സ്റ്റേഷനില്‍ ഓണാഘോഷവും റീല്‍സ് ചിത്രീകരണവും നടത്തിയതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് കമ്മിഷണറുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസിന് വീഴ്ച സംഭവിച്ചു. പ്രതികളെ ഒപ്പിടിപ്പിച്ച് സമയത്തിന് പറഞ്ഞയച്ചില്ല. സംഭവത്തില്‍ വിശദ അന്വേഷണം വേണമെന്നും സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസിന്റെ സമാന നിറത്തിലുള്ള വസ്ത്രങ്ങള്‍ തന്നെ പ്രതികള്‍ ധരിച്ചതിലും അന്വേഷണം നടക്കുന്നുണ്ട്. പൊലീസിന്റെ സമാന നിറത്തിലുള്ള ഷര്‍ട്ടാണ് ഇഡിയെ ആക്രമിച്ച കേസിലെ പ്രതിയും സിപിഎം ലോക്കല്‍ സെക്രട്ടറിയുമായ ഐ പി ബിനുവിനും ധരിച്ചിരുന്നത്. എന്നാല്‍ പൊലീസുകാര്‍ പ്രതികള്‍ക്ക് വസ്ത്രം വാങ്ങി നല്‍കിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

പാളയത്തെ കല്യാൺ ടെക്സ്‌റ്റയിൽസിൽ നിന്നും 68 ഷർട്ടുകളാണ് മ്യൂസിയം സ്‌റ്റേഷൻ വാങ്ങിയത്. എല്ലാ ഷർട്ടുകളും വാങ്ങിയ പൊലീസുകാരുടെ പട്ടികയും പരിശോധിച്ചിരുന്നു. എസ്എച്ച്ഒ പ്രശാന്ത് എത്തുമ്പോൾ പ്രതികൾ സ്റ്റേഷനിലുണ്ടായിരുന്നു. എസ്എച്ച്ഒ സ്റ്റേഷനിലുള്ളപ്പോഴാണ് പ്രതികൾ പുറത്ത് റീലിൻ്റെ ബാക്കി ചിത്രീകരിച്ചതെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നു. സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണർ സ്വന്തം ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് ഐജിക്ക് കൈമാറിയിട്ടുണ്ട്.

സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് മന്ത്രി കെ മരുളീധരന്‍ രംഗത്തെത്തിയിരുന്നു. ഭരണം മാറിയത് അറിയാത്ത പൊലീസുകാരുണ്ട്. അതിന്റെ ദോഷമാണ് റീല്‍ ചിത്രീകരണം. പിന്നില്‍ കോണ്‍ഗ്രസുകാരെ സ്റ്റേഷനിലിട്ട് തല്ലിയ വിദ്വാനാണ്. ആ വിദ്വാന്‍ പറഞ്ഞിട്ടാണ് ഷര്‍ട്ടും മുണ്ടും വാങ്ങി നല്‍കിയതെന്നും മുരളീധരന്‍ ആരോപിച്ചു. ഇഡിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ ഒപ്പിടാന്‍ കഴിഞ്ഞ ദിവസം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍, സ്റ്റേഷനു മുന്നില്‍ ഓണം ആഘോഷിക്കുകയും അത് റീലുകള്‍ ആക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.

ED assault case accused onam celebration: preliminary report cites serious lapse by the police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദ്ദം; ഓണം മഴയില്‍ മുങ്ങും?, ഇന്നുമുതല്‍ ഉത്രാടം വരെ ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'എന്നെ ഒറ്റയ്ക്ക് വിട്ടാൽ മതി, വേറെയൊന്നും ചെയ്യണ്ട; സ്റ്റേജിൽ കയറുമ്പോൾ പേടി തോന്നാറില്ല'- വിഡിയോ

വാഹന മോഡിഫിക്കേഷന്‍: കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം; പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴ പോരെന്ന് കോടതി

ആഴ്വാര്‍മാര്‍ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്ന്, കിഴക്കോട്ട് ദര്‍ശനമായി തൃക്കാക്കരയപ്പന്‍; പ്രാധാന്യം അറിയാം

ഗുരുവായൂരിൽ റെക്കോർഡ് വിവാഹങ്ങൾ; നാലര മണിക്കൂറിൽ 250-ലധികം താലികെട്ട്; ആകെ ബുക്ക് ചെയ്തത് 444 വിവാഹങ്ങൾ