ഭാസുരാം​ഗൻ/ ഫയൽ 
Kerala

കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന്റെ 1.02 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

കള്ളപ്പണ ഇടപാടില്‍ ഭാസുരാംഗനും അഞ്ച് കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇ ഡി കഴിഞ്ഞയാഴ്ച ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയും മുന്‍ സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന്റെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ 1.02 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നടപടി. 

സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ ഭാസുരാംഗനും അഞ്ച് കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇ ഡി കഴിഞ്ഞയാഴ്ച ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊച്ചിയിലെ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. 

പ്രതികള്‍ക്ക് 3.22 കോടിയോളം രൂപ വായ്പാ തട്ടിപ്പിലൂടെ ലഭിച്ചതായാണ് ഇ.ഡിയുടെ ആരോപണം. കണ്ടല ബാങ്കില്‍നിന്ന് വക മാറ്റിയ പണം ബിസിനസ് സംരംഭങ്ങളിലും ബാങ്ക് അക്കൗണ്ടുകളിലും നിക്ഷേപിച്ചതായി ഇ ഡി പറയുന്നു. ഭാസുരാംഗനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് സമരം: പൊലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം, പ്രായപൂർത്തിയാകാത്തവരെ മോചിപ്പിക്കണം; സുപ്രീം കോടതി

'ടാല്‍കം പൗഡര്‍ കാരണമാകുന്നു'; ഒത്തുതീര്‍പ്പിന് വഴങ്ങി ജോണ്‍സണ്‍ & ജോണ്‍സണ്‍; 550 കോടി ഡോളര്‍ നല്‍കും

അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ ഉത്പ്പന്നങ്ങള്‍; കുവൈത്തില്‍ ഗോഡൗണ്‍ പൂട്ടിച്ചു

'അയ്യേ.. ഇവരെന്താണ് ഇങ്ങനെ ?'; കങ്കണയെ പുകഴ്ത്തിയതിന് പിന്നാലെ ഐശ്വര്യ ലക്ഷ്മിക്ക് വിമർശനം

താങ്ങാനാവുന്ന വില, ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറുമായി സിംപിള്‍ എനര്‍ജി; അറൈവ് ലോഞ്ച് സെപ്റ്റംബര്‍ രണ്ടിന്