ഫയല്‍ ചിത്രം 
Kerala

സിഡ്‌കോയുടെ അഞ്ചേകാല്‍ കോടിയുടെ ആസ്തി ഇഡി കണ്ടുകെട്ടി

ടെലികോം സിറ്റി പദ്ധതിയുടെ മറവില്‍ നടന്ന മണല്‍ക്കടത്തിലാണു ഇഡിയുടെ നടപടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിഡ്‌കോയുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അഞ്ചേകാല്‍ കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ടെലികോം സിറ്റി പദ്ധതിയുടെ മറവില്‍ നടന്ന മണല്‍ക്കടത്തിലാണു ഇഡിയുടെ നടപടി. തിരുവനന്തപുരം മേനംകുളത്തെ പദ്ധതി പ്രദേശത്തുനിന്ന് 60 കോടിയുടെ മണല്‍ കടത്തിയെന്നും ആറേമുക്കാല്‍ കോടി രൂപയുടെ അഴിമതി നടന്നുവെന്നും ഇഡി വ്യക്തമാക്കി.

മണല്‍വാരല്‍ അഴിമതിയുമായി ബന്ധപ്പെട്ട് 11കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്തിരുന്നു. കൊച്ചി ഓഫിസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.നിരവധി അഴിമതിക്കേസുകളില്‍ ആരോപണവിധേയനാണ് സജി ബഷീര്‍.  ആരോപണങ്ങളെത്തുടര്‍ന്ന് ഇയാളെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT