പി രാജീവ് /ഫയല്‍ 
Kerala

'സിപിഎമ്മിന്റെ പേരില്‍ രഹസ്യ അക്കൗണ്ടുകള്‍'; പി രാജീവിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി ഇഡി

നിയമവിരുദ്ധമായ വായ്പകള്‍ അനുവദിക്കാന്‍ പി രാജീവിന്റെ സമ്മര്‍ദമുണ്ടായെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു.  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കരുവന്നൂര്‍ സഹകരബാങ്ക് തട്ടിപ്പില്‍ മന്ത്രി  പി രാജീവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിയമവിരുദ്ധമായ വായ്പകള്‍ അനുവദിക്കാന്‍ പി രാജീവിന്റെ സമ്മര്‍ദമുണ്ടായെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. ബാങ്കിന്റെ മുന്‍ സെക്രട്ടറി സുനില്‍കുമാറാണ് രാജീവിനെതിരെ മൊഴി നല്‍കിയത്. 

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി തട്ടിപ്പില്‍ പങ്കുള്ളയാള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതി ഇഡിയോട് വിശദീകരണം തേടിയിരുന്നു. ഈ വിശദാശത്തിലാണ് പി രാജീവ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുള്ളത്. 

കരുവന്നൂര്‍ ബാങ്കില്‍ നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ പി രാജീവ് ഉള്‍പ്പടെ സിപിഎം നിരവധി നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് മൊഴിയില്‍ പറയുന്നത്. സിപിഎം ലോക്കല്‍, എരിയാ കമ്മറ്റികളുടെ പേരില്‍ ഒട്ടേറെ രഹസ്യ അക്കൗണ്ടിലൂടെ പണംനിക്ഷേപിച്ചതായും ഇഡിയുടെ വിശദീകരണത്തില്‍ പറയുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായപ്പോഴാണ് സമ്മര്‍ദം ചെലുത്തിയതെന്നും ഇഡി പറയുന്നു. നേരത്തെ സമാനമായ ആരോപണം എസി മൊയ്തീനെതിരെയും ഇഡി ഉന്നയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT