Education Minister V sivankutty hosts a feast for Afghan childrens  file
Kerala

'കേരളത്തിലെ സ്‌കൂള്‍ അടിപൊളി', അഫ്ഗാന്‍ കുരുന്നുകൾക്ക് വിരുന്നൊരുക്കി വിദ്യാഭ്യാസ മന്ത്രി

കഴിഞ്ഞദിവസം ശ്രീകാര്യം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എത്തിയപ്പോഴാണ് മന്ത്രി അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുട്ടികളെ പരിചയപ്പെടുന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന അഫ്ഗാനിസ്ഥാന്‍ സ്വദേശികളായ കുട്ടികള്‍ക്ക് വിരുന്നൊരുക്കി പൊതു വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. ശ്രീകാര്യം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന മാര്‍വാ റഹീമി, അഹമ്മദ് മുസമീല്‍ റഹീമി, മൂന്നാം ക്ലാസില്‍ പഠിക്കുന്ന അഹമ്മദ് മന്‍സൂര്‍ റഹീമി എന്നിവരായിരുന്നു ഞായറാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ അതിഥികളായെത്തിയത്.

കേരള യൂണിവേഴ്‌സിറ്റി ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗവേഷകനായ അഫ്ഗാന്‍ സ്വദേശി ഷഫീഖ് റഹീമി - സര്‍ഗോന റഹീമി ദമ്പതികളുടെ മക്കളാണ് ഈ കുട്ടികള്‍. കഴിഞ്ഞദിവസം ശ്രീകാര്യം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എത്തിയപ്പോഴാണ് മന്ത്രി അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുട്ടികളെ പരിചയപ്പെടുന്നത്. ഇവരെ പിന്നീട് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസിലേക്ക് മന്ത്രി പ്രഭാത ഭക്ഷണത്തിന് ക്ഷണിക്കുകയായിരുന്നു.

ലിഫ്റ്റും എസിയും ഉള്ള സ്‌കൂള്‍ അടിപൊളിയാണെന്ന് അഫ്ഗാനില്‍ നിന്നുള്ള കുട്ടികള്‍ മന്ത്രിയെ അറിയിച്ചു. ഞായറാഴ്ച രാവിലെ പിതാവ് ഷഫീഖ് റഹീമി, മാതാവ് സര്‍ഗോന റഹീമി എന്നിവരോടൊപ്പമാണ് കുട്ടികള്‍ എത്തിയത്. മന്ത്രിയും ജീവിതപങ്കാളി ആര്‍ പാര്‍വതി ദേവിയും ചേര്‍ന്ന് കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും സ്വീകരിച്ചു. കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും വിശേഷങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. തുടര്‍ന്ന് മന്ത്രിക്കൊപ്പം കുഞ്ഞുങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ചു. കേരള യൂണിവേഴ്‌സിറ്റി ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗവേഷകനായ ഷഫീഖ് റഹീമിക്കും സര്‍ഗോന റഹീമിര്രും അഞ്ചുവയസ്സുള്ള അഹമ്മദ് മഹിന്‍ റഹീമി, മൂന്നര വയസ്സുള്ള മഹ്നാസ് റഹിമി എന്നിങ്ങനെ രണ്ട് മക്കള്‍ കൂടിയുണ്ട്. ഇവരെയും പ്രീസ്‌കൂളില്‍ ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് അഫ്ഗാന്‍ ദമ്പതികള്‍.

Minister of Public Education V sivankutty hosted a banquet in honor of Afghan children enrolled in government schools.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT