Holiday for educational institutions 
Kerala

3 ജില്ലകളിലെ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പരീക്ഷകൾക്ക് മാറ്റമില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ആലപ്പുഴ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

പത്തനംതിട്ടയിൽ തിരുവല്ല താലൂക്കിലെ 10 സ്കൂളുകൾക്കും കോഴഞ്ചേരി താലൂക്കിലെ 2 അങ്കണവാടികൾക്കും അവധിയാണ്. സ്ഥാപനങ്ങൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്താം.

ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിശക്തമായ മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാലും വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

educational institutions holiday kottayam pathanamthitta alappuzha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; മരണം 111 ആയി

ബലിതർപ്പണം നാളെ പുലർച്ചെ രണ്ടുമുതൽ വൈകീട്ട് മൂന്ന് വരെ; ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

Today's Rashi Phalam August 11 | പ്രതീക്ഷിക്കാത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം, ധനക്ലേശത്തിന് സാധ്യത

'പരാതി നല്‍കിയത് വെള്ളരി പ്രാവുകള്‍, കൊടും ഭീകരന്‍ ടിജി മോഹന്‍ദാസിന് ജാമ്യം'; കുറിപ്പുമായി കെ സുരേന്ദ്രന്‍

രാഹുലിനൊപ്പമുള്ള യുവതിയും കുഞ്ഞും ആരാണ്?; അറിയാന്‍ താത്പര്യമുണ്ടെന്ന് കേന്ദ്രമന്ത്രി