ബാബു, പിണറായി വിജയൻ 
Kerala

യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാണ്: മുഖ്യമന്ത്രി 

കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവസ്ഥലത്ത് ഉള്ളത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കരസേന അംഗങ്ങൾക്ക് യുവാവുമായി സംസാരിക്കാൻ സാധിച്ചെന്നും ഇന്ന് പകലോടെ രക്ഷപ്രവർത്തനം ഊർജ്ജിതപ്പെടുത്തി യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കും എന്നാണ് കരസേന ടീം നൽകിയിരിക്കുന്ന വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവസ്ഥലത്ത് ഉള്ളത്. ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കരസേന അംഗങ്ങൾക്ക് യുവാവുമായി സംസാരിക്കാൻ സാധിച്ചു. ഇന്ന് പകലോടെ രക്ഷപ്രവർത്തനം ഊർജ്ജിതപ്പെടുത്തി യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കും എന്നാണ് കരസേന ടീം നൽകിയിരിക്കുന്ന വിവരം. എയർഫോഴ്സിന്റെ ഒരു ഹെലിക്കോപ്റ്ററും നിലവിൽ തയ്യാറായിട്ടുണ്ട്, മുഖ്യമന്ത്രി അറിയിച്ചു. 

മലയിൽ കുടുങ്ങിയത് ഇങ്ങനെ

തിങ്കളാഴ്ച രാവിലെയാണ് 3 സുഹൃത്തുക്കൾക്കൊപ്പം ബാബു കൂർമ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിൽ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. പാറയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ കാലിനു പരിക്കേറ്റിട്ടുണ്ട്. 

താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത്  ബാബു സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചു. ഡ്രോൺ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിൽ ബാബു കുടുങ്ങിയ അപകടസ്ഥലം കണ്ടെത്താൻ കഴിഞ്ഞു. ‌ഹെലികോപ്ടർ ഉപയോഗിച്ച് താഴെയിറക്കാൻ നീക്കം നടത്തുന്നതിനിടെ രക്ഷിക്കണമെന്ന് ഷർട്ടുയർത്തി അഭ്യർഥിച്ചു. പകലിന്റെ ചൂ‌ടും രാത്രിയിലെ തണുപ്പും കാരണം ക്ഷീണിതനാണെങ്കിലും ബാബു സുരക്ഷിതനാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ബാബുവിന്റെ തൊട്ടടുതെത്തിയ രക്ഷാപ്രവർത്തകർ യുവാവുമായി സംസാരിച്ചു എന്നാണ് റിപ്പോർട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലാംദിവസവും ശരണ്യ കാണാമറയത്ത്, അഞ്ച് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; ശുഭവാര്‍ത്ത പ്രതീക്ഷിച്ച് ബന്ധുക്കള്‍

'നമുക്ക് അദ്ദേഹത്തെ കിട്ടി!', ഇറാൻ വെടിവെച്ചിട്ട എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി; സുരക്ഷിതനെന്ന് ട്രംപ്

'വ്യാജ ആരോപണം'; ഹരിയാന സ്വദേശിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കെ സി വേണുഗോപാല്‍

'ഒരു മകളുടെ ഓരോ കണ്ണീരിനു പിന്നിലും, നിശബ്ദമായി പൊട്ടിക്കരയുന്ന ഒരു അച്ഛനുമുണ്ട്'; കുറിപ്പുമായി 'വാഴ 2' താരം വേദ ശങ്കർ

താരൻ അകറ്റാൻ ഇവ പരീക്ഷിക്കാം

SCROLL FOR NEXT