Eid-ul-Fitr to Be Celebrated Tomorrow in Kerala file
Kerala

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ആശംസകള്‍ നേര്‍ന്ന് കേരളാ ഗവര്‍ണര്‍

ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുള്ളതാണ് ഈദുൽ ഫിത്തർ ആഘോഷം.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കേരളത്തിൽ നാളെ (വെള്ളിയാഴ്ച) ചെറിയ പെരുന്നാൾ. പരപ്പനങ്ങാടിയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുള്ളതാണ് ഈദുൽ ഫിത്തർ ആഘോഷം. ഗള്‍ഫ് രാജ്യങ്ങളിലും നാളെയാണ് പെരുന്നാള്‍.

ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രംഗത്തെത്തി. ''കേരളത്തിലും രാജ്യമെമ്പാടും ഈദുല്‍ ഫിതര്‍ ആഘോഷിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ എന്റെ ഊഷ്മളമായ ആശംസകള്‍ നേരുന്നു'' എന്ന് അദ്ദേഹം അറിയിച്ചു.

Eid-ul-Fitr to Be Celebrated Tomorrow in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാനത് പറയാന്‍ പാടില്ലായിരുന്നു, ഒരു ഈഗോയും ഇല്ല'; വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോണ്‍

'ആശയവിനിമയം നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന അതിഥി തൊഴിലാളികള്‍ക്ക് താങ്ങായി അവരുണ്ട്'; മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍മാരെക്കുറിച്ച് കലക്ടര്‍

'മമ്മൂക്കയുടെ ഭാഗ്യം അവര്‍ തന്നെയാണ്'; പെങ്ങളെ എന്നും ചേര്‍ത്തു പിടിക്കണമെന്ന് പറഞ്ഞു; സുല്‍ഫത്തിനെക്കുറിച്ച് ഫിറോസ്

ട്രെയിനിലെ കൂട്ടബലാത്സംഗം: അതിജീവിതയ്ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി

പുലിക്കളി സംഘങ്ങള്‍ക്ക് കേന്ദ്ര ധനസഹായം; ഫണ്ട് വൈകിയത് നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍, കുറിപ്പുമായി സുരേഷ് ഗോപി