ഫയല്‍ ചിത്രം: എ പി 
Kerala

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ മറ്റന്നാള്‍

ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് ഈദുല്‍ ഫിത്ര്‍ ചൊവ്വാഴ്ച ആഘോഷിക്കാന്‍ തീരുമാനിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് ഈദുല്‍ ഫിത്ര്‍ ചൊവ്വാഴ്ച ആഘോഷിക്കാന്‍ തീരുമാനിച്ചത്. 

റമദാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍  റമസാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.സൗദിയില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്നു ചന്ദ്ര നിരീക്ഷണ കമ്മിറ്റി അറിയിച്ചു.

യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എവിടെയും മാസപ്പിറവി കാണാന്‍ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകര്‍ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒമാനില്‍ ഒരു ദിവസം വൈകിയാണ് നോമ്പു തുടങ്ങിയത്. മാസപ്പിറവി ദൃശ്യമായാല്‍ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഒമാനും തിങ്കളാഴ്ച പെരുന്നാള്‍ ആഘോഷിക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

ബിജെപിയെ എതിര്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു; പിണറായി സര്‍ക്കാരിനെയും വീഴ്ത്തി; മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് അഭിജിത് ദീപ്‌കെ

തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ അവസരം; ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഇന്നലെ വരെ ഈ മീമുകളൊക്കെ കണ്ട് പൊട്ടിച്ചിരിച്ചു, പക്ഷേ ഇന്ന്...; ജെൻ സിയുടെ സ്വന്തം 'മീം സ്റ്റാർ'

1970-കളിൽ എത്രപേർ അതിർത്തി കടന്നു?; എല്ലാവരെയും നാടുകടത്തൽ പ്രായോഗികമാണോ?: ബംഗാൾ സർക്കാരിനോട് കൊൽക്കത്ത ഹൈക്കോടതി