റുക്‌സാന 
Kerala

മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാനെത്തി; തിരുവനന്തപുരത്ത് എട്ടുവയസുകാരി മരിച്ചു

അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് ദേഹത്തു വീണ് ബാലികയ്ക്ക് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് ദേഹത്തു വീണ് ബാലികയ്ക്ക് ദാരുണാന്ത്യം. നാവായിക്കുളം കുടവൂര്‍ ലക്ഷം കോളനിയില്‍ എന്‍എന്‍ബി ഹൗസില്‍ സഹദിന്റെയും നാദിയയുടെയും മകള്‍ റുക്‌സാന(8) ആണ് മരിച്ചത്. സഹോദരനെ രക്ഷിക്കുന്നതിനിടെയാണ് അപകടം. പേരൂര്‍ എംഎം യുപി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് റുക്‌സാന.

ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. ഒന്നര വയസ്സുള്ള അനുജന്‍ വീടിനു പുറകില്‍ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാന്‍ റുക്‌സാന ഓടിയെത്തുകയായിരുന്നു. അതിനോടകം മരം റുക്‌സാനയുടെ ദേഹത്ത് വീണിരുന്നു. ഗുരുതരമായി പരിക്കേറ്റ റുക്‌സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അനുജന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

ഡൽഹിയിൽ കനത്ത മഴ: ഇന്ത്യാ സഖ്യത്തിന്റെ 'ജനകീയ കുറ്റവിചാരണ'മാറ്റി; രാംലീല മൈതാനത്ത് എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് രാഹുൽ ഗാന്ധി

ഗ്ലെന്‍ ഫിലിപ്‌സിന് സെഞ്ച്വറി, ബ്രേസ്‌വെലിന് ഫിഫ്ഫ്റ്റി; 260 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യമുയര്‍ത്തി കിവീസ്

വലിയ കിഴങ്ങിന് 'എൻപികെ' പ്രയോഗം; കപ്പ നട്ട് 6 മാസത്തില്‍ വിളവെടുക്കാം