കുട്ടിയെ കാറിടിപ്പിച്ച് തെറിപ്പിക്കുന്നു, അപകടത്തില്‍ തകര്‍ന്ന കാര്‍  വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

റോഡിലൂടെ നടന്നു പോയ എട്ട് വയസുകാരിയെ കാറിടിച്ച് തെറിപ്പിച്ചു, ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യആശുപത്രയില്‍ പ്രവേശിപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: വെള്ളിത്തിരുത്തിയില്‍ റോഡരികിലൂടെ നടന്നുപോയ കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. വെള്ളിത്തിരുത്തി സ്വദേശി അനിലിന്റെ മകള്‍ എട്ടുവയസുകാരി പാര്‍വണയെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യആശുപത്രയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് 2.40 ഓടെയാണ് സംഭവം. കടയില്‍നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് തിരിച്ചുവരുംവഴിയാണ് അപകടം. പാവറട്ടി ഭാഗത്തുനിന്ന് വന്ന കാര്‍ പിന്നില്‍നിന്ന് പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആദ്യം കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

കാര്‍ ഓടിച്ച കടങ്ങോട് സ്വദേശി ബോബനെ കുന്ദംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബാങ്ക് ഉദ്യോഗസ്ഥനാണ് ബോബന്‍. വാഹനം ഓടിച്ചിരുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസിന് സംശയമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം