സിലിണ്ടര്‍ തലയില്‍ വീണ് മരിച്ച മുസ്തഫ 
Kerala

ഗ്യാസ് സിലിണ്ടര്‍ ചുമന്ന് കൊണ്ട് വരുമ്പോള്‍ കാലിടറി, സിലിണ്ടര്‍ തലയില്‍ വീണ് വയോധികന്‍ മരിച്ചു

​ഗ്യാസ് സിലിണ്ടർ തലയിൽ വീണ് വയോധികൻ മരിച്ചു. വീട്ടിലേക്ക്‌ ഗ്യാസ് സിലിണ്ടർ ചുമന്ന് കൊണ്ടുവരുമ്പോഴാണ് അപകടം

സമകാലിക മലയാളം ഡെസ്ക്


തൃശൂർ: ​ഗ്യാസ് സിലിണ്ടർ തലയിൽ വീണ് വയോധികൻ മരിച്ചു. വീട്ടിലേക്ക്‌ ഗ്യാസ് സിലിണ്ടർ ചുമന്ന് കൊണ്ടുവരുമ്പോഴാണ് അപകടം. തൃക്കൂർ  പഞ്ചായത്തിലെ നർക്കലയിൽ വാടകക്ക് താമസിക്കുന്ന പറപ്പുള്ളി വീട്ടിൽ മുസ്തഫ (60) യാണ്‌ മരിച്ചത്. 

​​ഗ്യാസ് തലയിൽ വെച്ച് കൊണ്ടുവരുന്നതിന് ഇടയിൽ കാലിടറി മുസ്തഫ വീണു. മുസ്തഫയുടെ തലയിലേക്കാണ് ഈ സമയം ​ഗ്യാസ് സീലിണ്ടർ വന്ന് വീണത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്‌  4 മണിയോടെയാണ് സംഭവം.  

നർക്കലയിൽ വാടക വീട്ടിൽ  തനിച്ചാണ് മുസ്തഫ കഴിയുന്നത്. കൂലി പണികൾ ചെയ്താണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്.  വാഹനത്തിൽ ഇറക്കിയ ഗ്യാസ് സിലിണ്ടർ വീട്ടിലേക്ക് ചുമന്ന് കൊണ്ടു പോവുമ്പോഴാണ് അപകടം എന്ന് വരന്തരപ്പിള്ളി പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ മുസ്തഫയെ വീട്ടുടമയും പ്രദേശവാസിയായ മറ്റൊരാളും ചേർന്ന് ഉടൻ പുതുക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് പൂർണമായും അടച്ചുപൂട്ടും'; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി

പിഎസ്എല്‍ വിട്ട് ഐപിഎല്‍; താരങ്ങള്‍ക്കെതിരെ നടപടിയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

'ഞാന്‍ പറഞ്ഞതില്‍ എന്താണ് വര്‍ഗീയത?; 1967 മുതലുള്ള എംഎല്‍എമാരുടെ ലിസ്റ്റ് ഞാന്‍ തരാം'

വൺപ്ലസിന്റെ പുതിയ ഫോൺ ചൊവ്വാഴ്ച വിപണിയിൽ; അറിയാം ഫീച്ചറുകൾ

'പൂരം കലക്കിയത് പോലെ ഗ്യാസ് വിഷയവും ഒന്ന് കലക്കാൻ ഉദ്ദേശിച്ചു, അതു ഞാൻ തുറക്കാനാകാത്ത വിധം പൂട്ടിയിട്ടുണ്ട്'

SCROLL FOR NEXT