PARIYARAM ACCIDENT 
Kerala

പരിയാരം മെഡിക്കല്‍ കൊളേജില്‍ കട്ടില്‍ തകര്‍ന്ന് വയോധികന് പരിക്ക്; പരാതിപെട്ടപ്പോള്‍ മോശം പെരുമാറ്റമെന്ന് ബന്ധുക്കള്‍

ദുരിതം പേറി രോഗികള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

കണ്ണൂര്‍: പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കട്ടില്‍ തകര്‍ന്ന് രോഗിയായ വയോധികന് പരുക്കേറ്റു. പഴയങ്ങാടി ഏഴോം കണ്ണോം സ്വദേശി എ കെ പ്രഭാകരനാണ് (62) പരിക്കേറ്റത്. മെഡിസിന്‍ വാര്‍ഡില്‍ ചൊവ്വാഴ്ച്ച വൈകിട്ടാണ് അപകടമുണ്ടായത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നവംബര്‍ 23ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രഭാകരന്‍ ഇരുമ്പ് കട്ടിലിന്റെ ഒരു ഭാഗം തകര്‍ന്ന് താഴേയ്ക്ക് വീഴുകയായിരുന്നു.

കട്ടില്‍ പൊട്ടിയ വിവരം പരാതിപ്പെട്ടപ്പോള്‍ ആശുപത്രി പിആര്‍ഒയും അധികൃതരും മോശമായി പെരുമാറിയതായും പ്രഭാകരന്റെ ബന്ധുക്കള്‍ ആരോപിച്ചു. പരിയാരത്ത് മതിയായ ചികിത്സയോ ഡോക്ടര്‍മാരുടെ പരിചരണമോ ലഭിക്കാതെ രോഗികള്‍ വലയുകയാണെന്നാണ് ആരോപണം. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയും പല വിഭാഗങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തതും രോഗികള്‍ക്ക് ദുരിതമായിരിക്കുകയാണ്.

വടക്കെമലബാറിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് പരിയാരം മെഡിക്കല്‍ കോളേജ്. ഇവിടെ വാര്‍ഡുകളും മറ്റും വൃത്തിഹീനമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രി വികസന സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഗുണപരമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്.

Elderly man injured after bed collapses at Pariyaram Medical College

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ വൻ മാറ്റം; പുതിയ പരിഷ്കാരം ഇന്നു രാത്രി മുതൽ

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സ്ഥലംമാറ്റി, ത്രിപുര ചീഫ് ജസ്റ്റിസിനും മാറ്റം

IFFK ഡിസംബര്‍ 11 മുതല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ മുതല്‍

കണ്ണൂർ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ ലിഫ്റ്റിൽ മൂർഖൻ; ജീവനക്കാർ കടിയേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

'പൊലീസിനും രക്ഷയില്ല'; കള്ളന്‍ അടിച്ചു മാറ്റിയത് 12 പവന്‍ സ്വര്‍ണം