ഫാത്തിമ കാസിം 
Kerala

അടിമാലിയിലെ ഫാത്തിമ കാസിമിന്റെ മരണം കൊലപാതകം; വീട് വാടകയ്ക്ക് ചോദിച്ച് എത്തിയ കൊല്ലം സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം

ഇടുക്കി അടിമാലിയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ വയോധികയെ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ വയോധികയെ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മോഷണശ്രമത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊല്ലം സ്വദേശികളായ സ്ത്രീയെയും പുരുഷനെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്നലെയാണ് സംഭവം.കുരിയന്‍സ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. വൈകീട്ട് വീട്ടിലെത്തിയ മകന്‍ സുബൈറാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. രക്തം വാര്‍ന്ന നിലയില്‍ മുറിക്കുള്ളില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു.സിസിടിവി കേന്ദ്രീകരിച്ചാണ് അടിമാലി പൊലീസ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം വീട് വാടകയ്ക്ക് ചോദിച്ച് എത്തിയ കൊല്ലം സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് ഇതിന് പിന്നില്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫാത്തിമയുടെ സ്വർണമാല അടക്കം നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നാട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി സ്ത്രീയും പുരുഷനും വാടക വീട് അന്വേഷിച്ച് പ്രദേശത്ത് കറങ്ങി നടക്കുന്നത് കണ്ടതായാണ് നാട്ടുകാര്‍ പൊലീസിന് നല്‍കിയ മൊഴി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

SCROLL FOR NEXT