Aaappuzha accident case 
Kerala

സ്‌കൂട്ടറില്‍ യാത്രചെയ്യുമ്പോള്‍ റോഡിലെ കുഴിയില്‍ വീണു; പരിക്കുപറ്റി ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കാക്കനാട് കാങ്കാലില്‍ റോഡിലൂടെ സഞ്ചരിക്കവേ, പൊട്ടിപ്പൊളിഞ്ഞ റോഡിലെ കല്ലില്‍ സ്‌കൂട്ടര്‍ കയറുകയും നിയന്ത്രണം വിട്ട് പിന്നിലിരുന്ന തുളസി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സ്‌കൂട്ടറില്‍ യാത്രചെയ്യുന്ന സമയത്ത് റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. ആലപ്പുഴ കായംകുളം കാക്കനാട് സ്വദേശിയായ തുളസിയാണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. കാക്കനാട് കാങ്കാലില്‍ റോഡിലൂടെ സഞ്ചരിക്കവേ, പൊട്ടിപ്പൊളിഞ്ഞ റോഡിലെ കല്ലില്‍ സ്‌കൂട്ടര്‍ കയറുകയും നിയന്ത്രണം വിട്ട് പിന്നിലിരുന്ന തുളസി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.

തലയുടെ പിന്‍ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, പരിക്ക് ഗുരുതരമായതിനാല്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Elderly woman dies pothole accident alappuzha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

'സൂപ്പർ ക്ലീനർ'! ബേക്കിങ് സോഡ ഉപയോ​ഗിച്ച് വീട് വൃത്തിയാക്കാം

87 പന്തിൽ 103 റൺസ്, വൈഭവിന്റെ അനിയനും സൂപ്പറാ! തൂക്കിയത് 20 ഫോറും ഒരു സിക്സും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya KR 757 lottery result

2030ല്‍ വീണ്ടും കോവിഡ് മഹാമാരി? 'ബാബ വാംഗ'യുടെ പ്രവചനം ചര്‍ച്ചയാകുന്നു

SCROLL FOR NEXT