elderly woman miraculous survival at kootanad പ്രതീകാത്മക ചിത്രം
Kerala

നിറയെ വെള്ളമുള്ള കിണറ്റില്‍ മണിക്കൂറുകളോളം, പുറത്തെത്തിക്കുന്നതിനിടെ കണ്‍പോളയില്‍ ഇളക്കം; 68കാരിക്ക് അത്ഭുത രക്ഷപ്പെടല്‍

കിണറ്റില്‍ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേയ്ക്ക്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കിണറ്റില്‍ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേയ്ക്ക്. കൂറ്റനാടിന് സമീപം നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറ കരുമത്തില്‍ വീട്ടില്‍ ദാക്ഷായണി (68) ആണ് വീട്ടിലെ കിണറ്റില്‍ വീണത്.

കാലത്ത് ഏഴ് മണിയോടെ വയോധികയെ കിണറ്റില്‍ വീണ് കിടക്കുന്ന നിലയില്‍ വീട്ടുകാര്‍ കാണുകയായിരുന്നു. വിവരം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. അതിനിടെ ദാക്ഷായണിയെ കിണറിനു പുറത്തെത്തിക്കാനായി നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചിരുന്നു.

ഈ സമയം ശരീരം വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോകാതിരിക്കാനായി പ്രദേശവാസി ഭാസ്‌കരന്‍ കിണറിലിറങ്ങി വയോധികയുടെ ശരീരം താങ്ങി നിര്‍ത്തി. ഈ സമയമത്രയും വയോധികയ്ക്ക് ജീവനുണ്ടോ എന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. അഗ്‌നിരക്ഷാസേന എത്തി ശരീരം മുകളിലേക്കു കയറ്റുന്നതിനിടെയാണ് വയോധികയുടെ കണ്‍പോളയിലെ ഇളക്കം ശ്രദ്ധയില്‍പ്പെടുന്നതും ജീവന്‍ നിലനില്‍ക്കുന്നുണ്ടെന്ന് മനസിലായതും.

ഉടന്‍ തന്നെ വയോധികയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ തുടരുന്ന ദാക്ഷായണി ഞായറാഴ്ച ഉച്ചയോടെ തന്നെ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മണിക്കൂറുകളോളം നിറയെ വെള്ളമുള്ള കിണറില്‍ വീണ് കിടന്നിട്ടും വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും ബന്ധുക്കളും രക്ഷാപ്രവര്‍ത്തകരുമെല്ലാം.

elderly woman fell on well, miraculous survival at kootanad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT