വൃദ്ധയെ നാട്ടുകാർ രക്ഷപ്പെടുത്തുന്നു 
Kerala

മക്കള്‍ സംരക്ഷിക്കുന്നില്ല, വീടിന് മുകളില്‍ നിന്ന് ചാടാനൊരുങ്ങി വയോധിക; രക്ഷപ്പെടുത്തി നാട്ടുകാര്‍

വയോധികയെ സംരക്ഷിക്കാന്‍ മക്കള്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സംരക്ഷിക്കാന്‍ ആളില്ലാത്തതിനാല്‍ വീടിനു മുകളില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച് വയോധിക. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 82കാരിയായ വോലാന്‍കോണം സ്വദേശി സുധയാണ് ഇന്നു രാവിലെ വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്നും ചാടാനൊരുങ്ങിയത്. നാട്ടുകാരും ജനപ്രതിനിധികളും എത്തി പിന്തിരിപ്പിച്ചു.

വയോധികയെ സംരക്ഷിക്കാന്‍ മക്കള്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വൃദ്ധയ്ക്ക് മൂന്നു മക്കളാണുള്ളത്. സംരക്ഷിച്ചുകൊണ്ടിരുന്ന മകന്‍ മരിച്ചു. മറ്റു രണ്ടുപേരും സംരക്ഷിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരാണ് ഭക്ഷണം കൊടുക്കുന്നതെന്നും, വൃദ്ധ ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായെന്നും സമീപവാസികള്‍ പറയുന്നു.

വൃദ്ധ താമസിക്കുന്ന വീട് മരിച്ചുപോയ മകന്‍ പണയം വെച്ചിരുന്നു. വീട് ഇപ്പോള്‍ ജപ്തിയുടെ വക്കിലാണെന്നും സമീപവാസികള്‍ പറയുന്നു. മക്കള്‍ സംരക്ഷിക്കാത്ത വിവരം നേരത്തെ പഞ്ചായത്തിന് മുന്നില്‍ എത്തിയിരുന്നു. പൊലീസ് സ്ഥലത്തെത്തി. വൃദ്ധയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Elderly woman tries to jump from the top of the house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബേക്കറികൾ വഴിയുള്ള വൈൻ വിൽപ്പന; ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

ITI കഴിഞ്ഞോ?, ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 28 ഒഴിവുകൾ; നിയമനം മൈസൂരിൽ

കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

UDF ഭരണം അവസാനിക്കുമ്പോൾ എത്ര കുഞ്ചികസ്ഥാനങ്ങളാകും സംഘികളുടെ കൈകളിൽ അകപ്പെടുക?

16 കാരിയെ ബന്ധുക്കൾ കോവളത്തെ സ്പായിൽ വിറ്റു, ലൈം​ഗിക ചൂഷണത്തിന് ഇരയായി; രണ്ടുപേർ അറസ്റ്റിൽ‌