UDF ഭരണം അവസാനിക്കുമ്പോൾ എത്ര കുഞ്ചികസ്ഥാനങ്ങളാകും സംഘികളുടെ കൈകളിൽ അകപ്പെടുക?

ഇടതുപക്ഷം ഭരിച്ച 10 വർഷം "സമുദായ"ത്തിന് നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കുമെന്ന് ലീഗ് നേതാവ് പ്രസംഗിച്ചപ്പോൾ ഇത്രപെട്ടന്ന് UDF വാക്കു പാലിക്കുമെന്ന് സ്വപ്നമേവ ആരും കരുതിയില്ല!
K T Jaleel
K T Jaleelഫയല്‍ ചിത്രം
Edited By:
Updated on: 
1 min read

മലപ്പുറം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിൽ സംസ്ഥാന സർക്കാരിനെതിരെ മുൻമന്ത്രി ഡോ. കെ ടി ജലീൽ. കാലിക്കറ്റ് സർവകലാശാലയിൽ ആർഎസ്എസ് അനുകൂല അധ്യാപക സംഘടനയായ UVAS-ൻ്റെ 32 അദ്ധ്യാപക പ്രതിനിധികളാണ് വിവിധ പഠന ബോർഡുകളിൽ അംഗങ്ങളാക്കി ഗവർണ്ണറും വിസിയും ചേർന്ന് നിയമിച്ചത്. കോൺഗ്രസ്സും ലീഗും അതിന് കൂട്ടു നിൽക്കുകയും ചെയ്തു. ഇത്രയധികം സംഘികൾ പഠനബോർഡുകളിൽ വരുന്നത് ഇതാദ്യമായാണ്. കെ ടി ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

K T Jaleel
16 കാരിയെ ബന്ധുക്കൾ കോവളത്തെ സ്പായിൽ വിറ്റു, ലൈം​ഗിക ചൂഷണത്തിന് ഇരയായി; രണ്ടുപേർ അറസ്റ്റിൽ‌

ഇടതുപക്ഷം ഭരിച്ച 10 വർഷം "സമുദായ"ത്തിന് നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കുമെന്ന് ലീഗ് നേതാവ് പ്രസംഗിച്ചപ്പോൾ ഇത്രപെട്ടന്ന് UDF വാക്കു പാലിക്കുമെന്ന് സ്വപ്നമേവ ആരും കരുതിയില്ല! ഏതായാലും UDF ഭരണം അവസാനിക്കുമ്പോഴേക്ക് എത്ര കുഞ്ചികസ്ഥാനങ്ങളാകും സംഘികളുടെ കൈകളിൽ അകപ്പെടുക?. സമുദായമേ ആഘോഷിക്കുക! ആഹ്ലാദിക്കുക! 'ഫാതിഹ' ഓതി ദുആ ചെയ്യുക. ഇതിലും വലിയ ആത്മീയ ഉൽക്കർഷം മറ്റെന്തുണ്ട്?. കെ ടി ജലീൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

10 വർഷം "സമുദായ"ത്തിന് നഷ്ടപ്പെട്ടത് തിരിച്ചു പിടിച്ചുതുടങ്ങി! ആര്?

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ആർ.എസ്.എസ് അനുകൂല അദ്ധ്യാപക സംഘടനയാണ് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം അഥവാ "UVAS". കാലിക്കറ്റ് സർവകലാശാലയിൽ UVAS-ൻ്റെ 32 അദ്ധ്യാപക പ്രതിനിധികളാണ് വിവിധ പഠന ബോർഡുകളിൽ അംഗങ്ങളാക്കി ഗവർണ്ണറും വിസിയും ചേർന്ന് നിയമിച്ചത്. കോൺഗ്രസ്സും ലീഗും അതിന് കൂട്ടു നിൽക്കുകയും ചെയ്തു. ഇത്രയധികം "സംഘികൾ" പഠനബോർഡുകളിൽ വരുന്നത് ഇതാദ്യമായാണ്. കാലിക്കറ്റിലെ സ്ഥിതി ഇതാണെങ്കിൽ മറ്റു സർവകലാശാലകളിലേത് ഊഹിക്കാവുന്നതേയുള്ളൂ. രണ്ട് ബോർഡുകളുടെ ചെയർമാൻ സ്ഥാനവും UDF ആർ.എസ്.എസ്സിന് അടിയറവെച്ചു.

ഇടതുപക്ഷം ഭരിച്ച 10 വർഷം "സമുദായ"ത്തിന് നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കുമെന്ന് ലീഗ് നേതാവ് പ്രസംഗിച്ചപ്പോൾ ഇത്രപെട്ടന്ന് UDF വാക്കു പാലിക്കുമെന്ന് സ്വപ്നമേവ ആരും കരുതിയില്ല! ഏതായാലും UDF ഭരണം അവസാനിക്കുമ്പോഴേക്ക് എത്ര കുഞ്ചികസ്ഥാനങ്ങളാകും സംഘികളുടെ കൈകളിൽ അകപ്പെടുക? മാറ്റിമറിക്കപ്പെടും എന്ന് കരുതുന്ന "ചരിത്രവിഭാഗ"ത്തിലെ ഡിഗ്രി, പി.ജി ബോർഡുകളിൽപോലും സംഘികൾക്ക് UDF സർക്കാർ പ്രാതിനിധ്യം ഉറപ്പാക്കിയത് നന്നായി! സമുദായമേ ആഘോഷിക്കുക! ആഹ്ലാദിക്കുക! 'ഫാതിഹ' ഓതി ദുആ ചെയ്യുക. ഇതിലും വലിയ ആത്മീയ ഉൽക്കർഷം മറ്റെന്തുണ്ട്?

K T Jaleel
ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന: ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
K T Jaleel
കടന്നുവന്ന വഴികള്‍ മറക്കരുത്; ഉമ്മന്‍ചാണ്ടിയെ പിണറായി വേട്ടയാടിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മറക്കാന്‍ കഴിയില്ല: മാത്യു കുഴല്‍നാടന്‍
Summary

K T Jaleel against UDF government regarding the 'saffronization' of the higher education sector

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com