Remya Haridas screen grab
Kerala

രമ്യ ഹരിദാസിന്റെ 'ഇന്ദിരാ ഗ്യാരണ്ടി' ബസ് യാത്ര; റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജില്ലാ കലക്ടറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചിറയിന്‍കീഴിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ നേതൃത്വത്തില്‍ നടത്തിയ 'ഇന്ദിരാ ഗ്യാരണ്ടി' ബസ് യാത്രയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. ഇന്ദിരാ ഗ്യാരണ്ടി ട്രയല്‍ ബസ് യാത്രയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ കലക്ടറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. ട്രയല്‍ റണ്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് എല്‍ഡിഎഫ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

യാത്ര നിയമലംഘനവും പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നും ആരോപിച്ച് ഇലക്ഷന്‍ സ്‌ക്വാഡ് ബസ് തടഞ്ഞിരുന്നു. ചിറയിന്‍കീഴ് മുതല്‍ കോരാണി വരെയും തിരിച്ചുമാണ് ട്രയല്‍ റണ്‍ എന്ന നിലയില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര അനുവദിച്ചത്. എന്നാല്‍ ബസ് കോരാണിയിലെത്തിയപ്പോള്‍ ഇലക്ഷന്‍ സ്‌ക്വാഡ് തടയുകയായിരുന്നു. മടക്ക യാത്രയ്ക്കായി ബസില്‍ കയറിയവരെ ഇറക്കി വിടുകയും ചെയ്തു. റൂട്ടില്‍ ഓടുന്ന ബസില്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാമെന്നായിരുന്നു ഇലക്ഷന്‍ സ്‌ക്വാഡ് നല്‍കിയ നിര്‍ദേശം. ബസിന് പുറത്ത് പ്രചാരണാര്‍ഥം ഒട്ടിച്ച ചിത്രങ്ങളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിരിച്ചുള്ള യാത്ര കോണ്‍ഗ്രസ് ഉപേക്ഷിക്കുകയായിരുന്നു.

അധികാരത്തിലെത്തിയാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന വന്‍ പ്രഖ്യാപനമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തില്‍ അഞ്ച് ഗ്യാരണ്ടികളാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്.

Election Commission seeks report on Indira Guarantee Trial bus journey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി: ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, ഡോ. കെ എം ചന്ദ്രശേഖരന്‍ ചെയര്‍മാന്‍

'കോസ്മെറ്റിക് സർജറി ചെയ്തുവെന്നു വരെ ആളുകൾ പറഞ്ഞു', ജീവിതം മാറ്റിമറിച്ച സ്ട്രെങ്ത് ട്രെയ്നിങ്ങിനെ കുറിച്ച് കീർത്തി

സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ രണ്ടാഴ്ച; 6 മുതൽ 8 വരെ ക്ലാസുകളിലെ പാഠപുസ്തക വിതരണം 45 ദിവസത്തോളം വൈകും

13,999 രൂപ മുതല്‍ വില; രണ്ട് ബജറ്റ് സ്മാര്‍ട്ട്‌ഫോണുമായി മോട്ടോറോള, വിശദാംശങ്ങള്‍

ചരിത്രം തിരുത്തിയ 10 വര്‍ഷങ്ങള്‍; പെപ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റി പരിശീലക സ്ഥാനം ഒഴിയുന്നു

SCROLL FOR NEXT