പ്രതീകാത്മക ചിത്രം 
Kerala

തെരഞ്ഞെടുപ്പ്; തൃശൂര്‍ ജില്ലയില്‍ ഡിസംബര്‍ 10ന് പൊതു അവധി 

വോട്ടെടുപ്പ് തീയതിയായ ഡിസംബർ 10 സർക്കാർ വേതനത്തോടു കൂടിയ പൊതു അവധിയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


തൃശ്ശൂർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ ഡിസംബർ 10ന് പൊതു അവധി. വോട്ടെടുപ്പ് തീയതിയായ ഡിസംബർ 10 സർക്കാർ വേതനത്തോടു കൂടിയ പൊതു അവധിയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വോട്ടെടുപ്പ് തീയതിയിൽ എല്ലാ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും വേതനത്തോട് കൂടിയുള്ള പൊതു അവധി നൽകിയുള്ള ഉത്തരവ് ബാധകമാണ്.

സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും വേതനത്തോടുകൂടിയ അവധി അനുവദിക്കുന്നതിനുള്ള നിർദേശം ലേബർ കമ്മീഷൻ നൽകിയിട്ടുണ്ട്. സംസ്ഥാന ലേബർ കമ്മീഷണറുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ജില്ലാ ലേബർ ഓഫിസർ അവധി സംബന്ധിച്ച സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു