P A Muhammad Riyas 
Kerala

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്ലനിലയില്‍ എല്‍ഡിഎഫിന് വിജയം ഉണ്ടാകുമെന്ന് റിയാസ്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വറിന് മറുപടിയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിഎ മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമോ, ബോക്‌സിങോ അല്ല. ആശയങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്. പരാജയപ്പെട്ടാല്‍ മൊട്ടയടിക്കുമോയെന്ന തരത്തിലുള്ള അന്‍വറിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയാനില്ലെന്നും റിയാസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി വിജയം ഉണ്ടാകുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്ലനിലയില്‍ എല്‍ഡിഎഫിന് വിജയം ഉണ്ടാകുമെന്ന് റിയാസ് പറഞ്ഞു. 2021ലെ എക്‌സിറ്റ് പോളില്‍ പരാജയം വിധിച്ച ആളായിരുന്നു താന്‍. വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു വിജയം. എംഎം മണി, തൃത്താല തുടങ്ങിയ മണ്ഡലങ്ങള്‍ ഒക്കെ തോല്‍ക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകള്‍. വോട്ടെണ്ണിയപ്പോള്‍ അവിടെയെല്ലാം വിജയം എല്‍ഡിഎഫിനൊപ്പമായിരുന്നു.

തെരഞ്ഞെടുപ്പ് എന്നത് ആശയങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിട്ടാണ് ഇടതുപക്ഷം കാണുന്നത്. ജനങ്ങളും അങ്ങനെയാണ് കാണുന്നത്. സ്ഥാനാര്‍ഥികളുമായുള്ള വ്യക്തിപരമായ ബന്ധവും അടുപ്പവും മനസിലാക്കിയല്ലല്ലോ എല്ലാവരും വോട്ട് ചെയ്യുന്നത്?. വലിയൊരു ശതമാനം ആളുകള്‍ ആശയപരമായി പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. അത് ഏത് പാര്‍ട്ടിയായാലും. ബേപ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫിനായി നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ചവര്‍ പോലും അന്‍വറിന്റെ ഇത്തരം പ്രസ്താവനകള്‍ അംഗീകരിക്കില്ല. ജനം എങ്ങനെ സ്വീകരിക്കുമെന്നത് നാലാം തീയതി കാണാം. രാഷ്ട്രീയ ബോധം വൈകാരികതയെ പരാജയപ്പെടുത്തി മുന്നേറാനുള്ള ഇടപെടലാണ് എപ്പോഴും നടത്തിയതെന്നും റിയാസ് പറഞ്ഞു.

'Elections are not a wrestling match between candidates'; PA Muhammad Riyas responds to PV Anvar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'ഈ സിനിമയിലുണ്ടെന്ന് ഞാനും മറന്നു'; കറുപ്പ് ഓഡിയോ ലോഞ്ചിന് തൃഷയ്ക്ക് ക്ഷണമില്ല; തുറന്നടിച്ച് നടി!

SCROLL FOR NEXT