ലാൽ കൃഷ്ണ 
Kerala

ഷി ലോഡ്ജിന്റെ ഫാബ്രിക്കേഷൻ ജോലിക്കിടെ ഷോക്കേറ്റു; വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

കഴക്കൂട്ടത്ത് ഷി ലോഡ്ജിന്റെ ഫാബ്രിക്കേഷൻ ജോലിക്കിടെ ഡ്രില്ലിങ് മെഷീനിൽ നിന്നാണ് യുവാവിന് ഷോക്കേറ്റത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഷി ലോഡ്ജിന്റെ ഫാബ്രിക്കേഷൻ ജോലിക്കിടെ വെൽഡിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ആര്യനാട് അയ്യപ്പൻ കുഴി ആശാരി വിളാകം കൃഷ്ണ ഭവനിൽ ആർഎൽ ലാൽ കൃഷ്ണ (28) ആണ് മരിച്ചത്. വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

കഴക്കൂട്ടത്ത് ന​ഗരസഭ സോണൽ ഓഫീസിന്റെ പിന്നിൽ നിർമാണം നടക്കുന്ന ഷി ലോഡ്ജിന്റെ മൂന്നാം നിലയിൽ ഡ്രില്ലിങ് ജോലി ചെയ്യുമ്പോൾ ഡ്രില്ലിങ് മെഷീനിൽ നിന്നാണ് ഷോക്കേറ്റതെന്നു കൂടെയുണ്ടായിരുന്ന തൊഴിലാളികൾ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉടൻ തന്നെ യുവാവിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മാതാപിതാക്കൾ: രഘുനാഥൻ നായർ, ലേഖ. സഹോദരൻ: ഹരികൃഷ്ണ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തകര്‍ത്തടിച്ച് സഞ്ജു, വിന്‍ഡീസിനെ മറികടന്ന് ഇന്ത്യ സെമിയില്‍

പ്രതികാരത്തിന്റെ അടയാളം, ജംകരാന്‍ പള്ളിയില്‍ ചുവന്നകൊടി; മുന്നറിയിപ്പ് നല്‍കി ഇറാന്‍-വിഡിയോ

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ: സംസ്ഥാനത്ത് നാളെ കോണ്‍ഗ്രസ് സമാധാന സംഗമ സദസ്സ്

മധ്യസ്ഥ ശ്രമവുമായി ഒമാന്‍, ചര്‍ച്ചയ്ക്ക് സന്നദ്ധരെന്ന് ഇറാന്‍

ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ആലപ്പുഴയില്‍ 85കാരന് 19.62 ലക്ഷം നഷ്ടമായി

SCROLL FOR NEXT