ഇന്നലെ ആറുമണി മുതല്‍ 11 മണി വരെ 5066 മെഗാവാട്ട് വൈദ്യുതി പ്രതീകാത്മക ചിത്രം
Kerala

വീണ്ടും കുതിച്ച് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 101.84 ദശലക്ഷം യൂണിറ്റ്

അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ റെക്കോര്‍ഡ് തിരുത്തി വൈദ്യുതി ഉപഭോഗം കുതിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ റെക്കോര്‍ഡ് തിരുത്തി വൈദ്യുതി ഉപഭോഗം കുതിക്കുന്നു. ഇന്നലെ ആറുമണി മുതല്‍ 11 മണി വരെ 5066 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഈ മാസം 11ന് രേഖപ്പെടുത്തിയ 5,031 മെഗാവാട്ട് എന്ന റെക്കോര്‍ഡ് ആണ് മറികടന്നത്.

തുടര്‍ച്ചയായ മൂന്നാംദിവസവും മൊത്ത വൈദ്യുതി ഉപഭോഗം 100ദശലക്ഷം യൂണിറ്റ് കടന്നു. 101.84 ദശലക്ഷം യൂണിറ്റ് ആണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇതോടെ സമീപഭാവിയില്‍ തന്നെ വൈദ്യുതി പ്രതിസന്ധിയും സാമ്പത്തിക ബാധ്യതയും ഉണ്ടാവുമോ എന്ന ആശങ്കയിലാണ് കെഎസ്ഇബി. പീക്ക് സമയത്ത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ട് എന്ന റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് തിങ്കളാഴ്ച മറികടന്നത്. ഇതാണ് ഇന്നലെ വീണ്ടും തിരുത്തിക്കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുറത്തു നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയര്‍ന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മര്‍ദ്ദത്തിലാണ്. ഇക്കാരണത്താല്‍ ചിലയിടങ്ങളിലെങ്കിലും വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളില്‍ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.

വൈകുന്നേരം 6നും 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാനും കെഎസ്ഇബി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീന്‍ തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി മറ്റുസമയങ്ങളില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യുക. എ സിയുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ താഴാതെ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാന്‍ സഹായകമാണെന്നും കെഎസ്ഇബിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

'അഭിനയത്തിന്റെ ദൈവം, ഒരു സംവിധായകന് ഇതില്‍ കൂടുതല്‍ എന്താണ് സ്വപ്‌നം കാണാന്‍ കഴിയുക'; മോഹൻലാലിനെക്കുറിച്ച് നന്ദ കിഷോർ

'പഴയതൊന്നും ഓര്‍ക്കേണ്ടതില്ല'; കെടിയു വിസിയായി ഡോ. സിസ തോമസ് ചുമതലയേറ്റു

SCROLL FOR NEXT