അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലെത്തിയ ഒറ്റയാന്‍  
Kerala

തെങ്ങിന്‍ പട്ടയും കരിക്കും അകത്താക്കി; അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലെത്തി ഒറ്റയാന്‍, വിഡിയോ

പൊലീസ് സ്‌റ്റേഷന്‍ വളപ്പിലേക്ക് ആന എത്തുന്നതും റോഡ് മുറിച്ചുകടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

Author : സമകാലിക മലയാളം ഡെസ്ക്

അതിരപ്പിള്ളി: അതിരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ വളപ്പിലെത്തി തെങ്ങിന്‍ പട്ടയും കരിക്കും അകത്താക്കി കാട്ടാന. ഇന്ന് രാവിലെ 7.30നാണ് ഏഴാറ്റുമുഖം ഗണപതി എന്ന ആന ഇവിടെ എത്തിയത്.

എണ്ണപ്പനകള്‍ മറിച്ച് തിന്നുന്നത് അടക്കമുള്ള വ്യാപകമായ പരാതികള്‍ ആനയ്‌ക്കെതിരെയുണ്ടെങ്കിലും ആരേയും ആക്രമിക്കാത്തതിനാല്‍ നാട്ടുകാര്‍ക്ക് ഈ ഒറ്റയാനോട് പ്രിയമാണ്. പൊലീസ് സ്‌റ്റേഷന്‍ വളപ്പിലേക്ക് ആന എത്തുന്നതും റോഡ് മുറിച്ചുകടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സ്‌റ്റേഷന്‍ വളപ്പിലെത്തിയ ആനയുടെ ദൃശ്യങ്ങള്‍ പൊലീസുകാരും ഫോണില്‍ പകര്‍ത്തി. സ്റ്റേഷന് സമീപം നിലയുറപ്പിച്ച ആനയെ പിന്നീട് തുരത്തി. ഇന്നുവരെയും ആരെയും ഉപദ്രവിച്ചിട്ടില്ലെങ്കിലും കൃഷിത്തോട്ടത്തില്‍ എത്തി കൃഷി നശിപ്പിക്കുന്നതിനാല്‍ ആന നാട്ടുകാര്‍ക്ക് ശല്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്