കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ യുവാവ്   ടി വി ദൃശ്യം
Kerala

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്

തീശന്‍ ഓടുന്നതിനിടയില്‍ ആന പുറകില്‍ നിന്നും ആക്രമിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. എലിഫന്റ് വാലി റിസോര്‍ട്ടിലെ നിര്‍മ്മാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ചേകാടി പൊളന്നയില്‍ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ സതീഷിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി.

സതീശനും മറ്റ് അഞ്ചുപേരും സമീപത്തെ കടയില്‍ സാധനം വാങ്ങാനായി പോയതായിരുന്നു. ഇതിനിടെ സതീഷിന്റെ നേര്‍ക്ക് ആന പാഞ്ഞെത്തി. കൂടെയുണ്ടായിരുന്ന മറ്റ് നാലു പേര്‍ തിരിഞ്ഞോടി. എന്നാല്‍ സതീശന്‍ ഓടുന്നതിനിടയില്‍ ആന പുറകില്‍ നിന്നും ആക്രമിക്കുകയായിരുന്നു. ആനയുടെ കൊമ്പ് സതീഷിന്റെ വയറില്‍ തുളഞ്ഞ് കയറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 5 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്