ഉത്സവ പന്തല്‍ കുത്തിമറക്കുന്ന ആന  ഫെയ്‌സ്ബുക്ക്
Kerala

കൊടുങ്ങല്ലൂരില്‍ ആനയിടഞ്ഞു; ഉത്സവ പന്തല്‍ കുത്തിമറിച്ചിട്ടു, വീഡിയോ

ക്ഷേത്രത്തിന് മുന്നിലെ ഉത്സവ പന്തല്‍ ആന കുത്തിമറിച്ചിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് ആനയിടഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂനിയാറ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലാണ് ഉത്സവത്തിനിടെ ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.പുത്തൂര്‍ ഗജേന്ദ്രന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങള്‍ അഴിക്കവെയാണ് സംഭവം.

ക്ഷേത്രത്തിന് മുന്നിലെ ഉത്സവ പന്തല്‍ ആന കുത്തിമറിച്ചിട്ടു. ഉടനെ പാപ്പാന്‍മാര്‍ ക്ഷേത്രവളപ്പിലുള്ള മരത്തില്‍ തളച്ചു. കഴിഞ്ഞ ദിവസം കുന്നംകുളത്തും ഇതേ ആന ഇടഞ്ഞത്.

കൊല്ലത്ത് ശക്തികുളങ്ങര ക്ഷേത്രത്തിലും ഉത്സവത്തിനിടെ ആന വിരണ്ടോടി. രാജശേഖരന്‍ എന്ന ആനയാണ് ഓടിയത്. അരക്കിലോമീറ്റര്‍ ഓടിയ ആന വീടിന്റെ ചുറ്റുമതില്‍ ഇടിച്ചു തകര്‍ത്തു. ആനയെ പിന്നീട് തളച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ആയുധങ്ങള്‍ ഭൂമിയില്‍ മാത്രമല്ല; ബഹിരാകാശത്തും വിന്യസിച്ചതായി സ്ഥിരീകരിച്ച് യുഎസ്

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം