കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സെല്‍വി  ടി വി ദൃശ്യം
Kerala

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാണെത്തിയ ദമ്പതികളെ കാട്ടാന ആക്രമിച്ചു

ഷോളയാര്‍ വ്യൂ പോയിന്റില്‍ വച്ചായിരുന്നു ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: തൃശൂര്‍ അതിരപ്പിള്ളിയില്‍ ദമ്പതികളെ കാട്ടാന ആക്രമിച്ചു. തമിഴ്‌നാട് സ്വദേശികളെയാണ് കാട്ടാന ആക്രമിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട ശേഷം വെറ്റിലപ്പാറയിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഷോളയാര്‍ വ്യൂ പോയിന്റില്‍ വച്ചായിരുന്നു ആക്രമണം.

ബൈക്കില്‍ എത്തിയ സുരേഷ്, സെല്‍വി എന്നിവരെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ ബൈക്കിന്റെ പുറകിലിരുന്ന സെല്‍വിയ്ക്ക്(40) പരിക്കേറ്റു.

സെല്‍വിയെ ആദ്യം വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. എന്നാല്‍ അവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍